Business
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
അഞ്ച് ദിവസത്തെ ഇടവേള; സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി
March 26, 2025
അഞ്ച് ദിവസത്തെ ഇടവേള; സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി
സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍…
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു ; നാലു ദിവസത്തിനിടെ 760 രൂപ കുറഞ്ഞു
March 24, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു ; നാലു ദിവസത്തിനിടെ 760 രൂപ കുറഞ്ഞു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8215 രൂപയാണ്. 20ന് 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുകയാണ്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍…
ശനിയാഴ്ച മുതല്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
March 18, 2025
ശനിയാഴ്ച മുതല്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ 22 മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയുമാണ്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയാണിത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അറിയിച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍-താല്‍ക്കാലിസ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക,…
കേരളം നമ്പർ 1 : പണപ്പെരുപ്പ പട്ടികയിൽ ഒന്നാമത് !
March 17, 2025
കേരളം നമ്പർ 1 : പണപ്പെരുപ്പ പട്ടികയിൽ ഒന്നാമത് !
ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ സംസ്ഥാനത്തെ പണപ്പെരുപ്പം. ദേശീയ സാമ്പത്തിക സ്ഥിതിവിവര ഓഫീസിന്റെ (NSO) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2025 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ദേശീയ തലത്തിലെ പണപ്പെരുപ്പത്തോത് 3.6% ആണ്. എന്നാല്‍ ഇതേ സമയം കേരളത്തില്‍ പണപ്പെരുപ്പം 7.3% ആണ്. ദേശീയതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. രണ്ടാം സ്ഥാനത്തുള്ള ഛത്തിസ്ഗഡില്‍ 4.9%- വും കര്‍ണാടകയില്‍ 4.5%- വുമാണ് പണപ്പെരുപ്പം. ബീഹാറില്‍ പണപ്പെരുപ്പം 4.5% ആണെങ്കില്‍ ജമ്മു കാശ്മീരില്‍ ഇത് 4.3% ആണ്. പണപ്പെരുപ്പം ഏറ്റവും കുറവ് തെലങ്കാനയിലാണ്, 1.3%. ഡെല്‍ഹി, ആന്ധ്രാ സംസ്ഥാനങ്ങളില്‍…
ആയിരം ലിറ്റർ പാൽപ്പായസം
March 11, 2025
ആയിരം ലിറ്റർ പാൽപ്പായസം
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആയിരം ലിറ്റർ പാൽപ്പായസം സൗജന്യമായി വിതരണം ചെയ്യുന്നുതിരുവനന്തപുരം മണക്കാട് നിരഞ്ജൻ സ്ക്വയറിലുള്ള അംബീസ് കിച്ചൻ്റെ നേതൃത്വത്തിലാണ് പാൽപ്പായസം ഒരുക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരം പേർക്ക് പാൽപ്പായസം സൗജന്യ വിതരണം ചെയ്ത ചരിത്രവും അംബിസ് കിച്ചനുണ്ട്.തൃപ്പൂണിത്തുറ ഭക്ഷണങ്ങളുടെ തനതു രുചികൾ തിരുവനന്തപുരത്തുകാർക്ക് പരിചയപ്പെടുത്തിയ പ്രമുഖ ഭക്ഷണ വിതരണക്കാരാണ് അംബീസ് കിച്ചൻ.
വിജ്ഞാന കേരളം
March 11, 2025
വിജ്ഞാന കേരളം
വിജ്ഞാന കേരളം – ജനകീയ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭകളുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നതിന് മുനിസിപ്പൽ ചെയർപേഴ്സൺമാരുടെ യോഗം തീരുമാനിച്ചു. ഡി.ഡബ്ലു.എം.എസ് പോർട്ടലിൽ തൊഴിലന്വേഷകരെ രജിസ്റ്റർ ചെയ്യിക്കുന്നതിനും KKEM നടത്തുന്ന തൊഴിൽ മേളകളിലേക്ക് തൊഴിൽ അന്വേഷകരെ പ്രാപ്തമാക്കി പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭകളുടെ നേതൃത്വത്തിൽ ഏ്കെടുക്കുന്നതിനും തീരുമാനിച്ചു. മുനിസിപ്പൽ ഹൗസിൽ ചെമ്പർ ഓഫ് മുനിസിപ്പൽ ചെയർമൻ അദ്ധ്യക്ഷൻ കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കേരള നോളജ് ഇക്കണോമി മുഖ്യ ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കേരള നോളജ് മൂനോമി മിഷൻ ഡയറക്ടർ…
മൈക്രോ ഫിനാന്‍സ് മേഖലയില്‍ കിട്ടാക്കടം പെരുകുന്നു
March 1, 2025
മൈക്രോ ഫിനാന്‍സ് മേഖലയില്‍ കിട്ടാക്കടം പെരുകുന്നു
മൈക്രോ ഫിനാന്‍സ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി ഇതാദ്യമായി 50,000 കോടി രൂപ പിന്നിട്ടു. മൊത്തം വായ്പകളില്‍ കിട്ടാക്കടമായി മാറിയേക്കാവുന്ന പോര്‍ട്ഫോളിയോ ഒരു വര്‍ഷം മുമ്പത്തെ ഒരു ശതമാനത്തില്‍നിന്ന് 3.2 ശതമാനമായി ഉയരുകയും ചെയ്തു. 2024 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. വായ്പ നല്‍കുന്നതിലെ ഗുരുതരമായ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്. നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധനവിന് ആനുപാതികമായി തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലും മൈക്രോ ഫിനാന്‍സ് വായ്പകളുടെ തോതില്‍ കുറവുണ്ടായി. മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് ഈടില്ലാതെ നല്‍കുന്ന…
കനത്ത നഷ്ടം; ഒറ്റ ദിവസം കൊണ്ട് 13 ലക്ഷം കോടിയിലേറെ രൂപ; വൻ ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി
February 28, 2025
കനത്ത നഷ്ടം; ഒറ്റ ദിവസം കൊണ്ട് 13 ലക്ഷം കോടിയിലേറെ രൂപ; വൻ ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി
മുംബൈ: ഓഹരി വിപണി ഇന്ന് കനത്ത തകർച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി സൂചിക 420 പോയിൻ്റ് താഴ്ന്നു. ബിഎസ്ഇ സെൻസെക്സ് 1414 പോയിന്റാണ് ഇടിഞ്ഞത്. രാവിലെ തുടങ്ങിയ തകർച്ചയിൽ നിന്നും വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും ഓഹരി വിപണിക്ക് കരകയറാനായില്ല.. ആഗോള വിപണിയിൽ പൊതുവേ ഉണ്ടായ തകർച്ച ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ ഇന്നത്തെ ഇടിവോടെ ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് 13 ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കു കൂട്ടല്‍.ബാങ്ക്. ഓട്ടോ, എഫ്എംസിജി, ഐടി, ഫാർമ, മെറ്റൽ, റിയൽറ്റി സൂചികകൾ…
ഓഹരി വിപണിയില്‍ എങ്ങനെ നേട്ടം കൈവരിക്കാം
February 23, 2025
ഓഹരി വിപണിയില്‍ എങ്ങനെ നേട്ടം കൈവരിക്കാം
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 2020 മുതല്‍ വിവിധ ഘട്ടങ്ങളിലായി ഓഹരി വിപണി മികച്ച മുന്നേറ്റം തന്നെയാണു നടത്തിയത്. ഈ കാലയളവിലാണ് ഓഹരി വിപണിയിലേക്കു വ്യക്തിഗത നിക്ഷേപങ്ങള്‍ കൂടിയതും. ഓഹരി വിപണിയില്‍ നേരിട്ടും അല്ലാതെയും നിക്ഷേപിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും പുതുതലമുറ ഓഹരി വിപണിയില്‍നിന്നു കാര്യമായ നേട്ടം ലഭിക്കാന്‍ തുടങ്ങിയതോടെ കൂട്ടമായി വിപണി നിക്ഷേപത്തിലേക്ക് ആകര്‍ഷകരായി എന്നതാണ് യാഥാര്‍ത്ഥ്യം. ഓഹരി വിപണി നിക്ഷേപത്തെക്കുറിച്ച് അറിവുള്ളവരും ഇല്ലാത്തവരും തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗമാണു മ്യൂച്ചല്‍ ഫണ്ട്.മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക വഴി ഓഹരി…
ഓഹരി വിപണിയില്‍ വില്‍പന സമ്മര്‍ദം തുടരുന്നു
February 23, 2025
ഓഹരി വിപണിയില്‍ വില്‍പന സമ്മര്‍ദം തുടരുന്നു
ഓഹരി വിപണിയിലെ വില്‍പന സമ്മര്‍ദം തുടരുന്നു. വിദേശ ഫണ്ടുകള്‍ പന്തിരായിരം കോടി രൂപയുടെ വില്‍പ്പനയുമായി രംഗത്ത് എത്തിയത് ബി.എസ്.ഇ, എന്‍.എസ്.ഇ സൂചികളെ പിടിച്ചുലച്ചു. ബാങ്ക് നിഫ്റ്റിയും നിഫ്റ്റി ഫ്യൂച്വറും വില്‍പന തരംഗത്തില്‍ ആടി ഉലഞ്ഞു. ബോംബെ സെന്‍സെക്‌സ് 628 പോയിന്റും നിഫ്റ്റി 118 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഇതിനിടയില്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപ സ്ഥിരത കൈവരിക്കാനുള്ള ശ്രമം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇടയുണ്ട്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചികയ്ക്ക് വാരാന്ത്യ ദിനങ്ങളില്‍ അനുഭവപ്പെട്ട തിരിച്ചടി മറ്റ് വിപണികളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയിലാണ് ആഗോള നിക്ഷേപകര്‍. പ്രത്യേകിച്ച്…