kerala

  • News

    ശബരിമല സ്വർണക്കൊള്ള; എ .പത്മകുമാറിനെയും എൻ. വാസുവിനെയും വൈകാതെ ചോദ്യം ചെയ്യും ; അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

    ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. എ .പത്മകുമാറിനെയും എൻ. വാസുവിനെയും വൈകാതെ ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. ശബരിമല സ്വർണക്കൊള്ള കേസിൽ ഉന്നതര കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് ഉദ്യോഗരുടെ മൊഴി. ഈ സാഹചര്യത്തിലാണ് എൻ.വാസുവും എ. പത്മകുമാറും അടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. വാസുവിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ നൽകിയ രേഖകളിൽ ഒപ്പിടുക മാത്രമാണ്…

    Read More »
  • News

    മണ്ഡല മാസത്തോടനുബന്ധിച്ച് ബജറ്റ് ടൂറിസമായി കെ എസ് ആർ ടി സി

    മണ്ഡല മാസത്തോടനുബന്ധിച്ച് ബജറ്റ് ടുറിസം സെല്ലിന് കീഴിൽ 1600 ട്രിപ്പുകൾ ക്രമീകരിക്കാൻ കെ എസ് ആർ ടി സി. പമ്പയിലേക്ക് നേരിട്ടും, അല്ലാതെ വരുന്ന വഴിയിലെ അയ്യപ്പ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയും ഇത്തവണ 3 വ്യത്യസ്ത പാക്കേജുകളാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. കഴിഞ്ഞ സീസണിൽ 950 ട്രിപ്പുകളാണു കെ എസ് ആർ ടി സി നടത്തിയത്. ബജറ്റ് ടുറിസം വഴി നിലയ്ക്കലിൽ എത്തുന്ന ഭക്തർക്ക് നേരിട്ട് പമ്പയിൽ എത്താൻ കഴിയും. പന്തളം, പെരുനാട് പോലെയുള്ള അയ്യപ്പ ക്ഷേത്രങ്ങളുൾപ്പെടുന്ന അയ്യപ്പ ദർശന പാക്കേജും…

    Read More »
  • News

    കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ട സംഭവം; പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീ‍ഴ്ച

    വിയ്യൂർ സെൻട്രൽ ജയിലിനു സമീപത്തുനിന്നും ബാലമുരുകൻ എന്ന കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ തമി‍ഴ്നാട് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീ‍ഴ്ച. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ബാലമുരുകനെ കൈവിലങ്ങ് ഇല്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആലത്തൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണിത്. കൈവിലങ്ങില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുന്ന ബാലമുരുകനെ വീഡിയോയിൽ കാണാം. ഇതോടെ തമിഴ്നാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ ദുരൂഹതയേറുകയാണ്. അതേസമയം, ബാലമുരുകനായുള്ള തിരച്ചിൽ സംസ്ഥാന പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാനത്തെ മറ്റു പൊലീസ്…

    Read More »
  • News

    സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

    സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. എസ്‌ഐആറില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ബിജെപി- എന്‍ഡിഎ കക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആറിനെതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുഃപരിശോധിക്കണമെന്നാണ് സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്…

    Read More »
  • News

    തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

    മട്ടന്നൂർ ന​ഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഒക്ടോബർ 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കു വേണ്ടിയാണിത്. പേര് ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങിയവയ്ക്കും അപേക്ഷിക്കാം. പ്രവാസികൾക്കും അവസരമുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 14നു പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി പട്ടികയുടെ പകർപ്പ് അം​ഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയാക്കിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

    Read More »
  • News

    അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ എത്തും; അറിയിപ്പ് ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ

    അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പു നൽകിക്കൊണ്ട് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. നേരത്തെ നവംബറിലാണ് കളി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിന്റെ അസൗകര്യമാണ് ഇതിന് തടസ്സമായതെന്നും മന്ത്രി പറഞ്ഞു. കൊച്ചി കലൂരിലെ സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടെങ്കിലും ഫിഫയുടെ അംഗീകാരം ലഭിക്കാനുണ്ട്. കളിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അർജന്റീന ടീമുമായി തുടരുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, ഫിഫാ നിലവാരത്തിൽ ഒരു സ്റ്റേഡിയം…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്. ഈ മാസം…

    Read More »
  • News

    കട്ടിളപ്പാളി സ്വർണക്കവർച്ച: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

    ശബരിമലയിലെ കട്ടിള പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ഈ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷ നൽകും. കേസിലെ പ്രതികളായ ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരെ ഉടൻതന്നെ ചോദ്യം ചെയ്യും. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

    Read More »
  • News

    തദ്ദേശ തിരഞ്ഞെടുപ്പ് ; യുവ മുഖങ്ങളെ രംഗത്തിറക്കി ഭരണം പിടിക്കാൻ കോൺഗ്രസ്‌

    തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശബരിനാഥൻ കവടിയാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കും. സ്വന്തം വീടുള്ള ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. വീണ…

    Read More »
  • News

    പിഎം ശ്രീ വിവാദത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും

    പിഎം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്ന പരിഹാര ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്. മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെ മുഖ്യമന്ത്രി വിശദീകരിക്കും. ഏകപക്ഷീയമായി കര‍ാര്‍ ഒപ്പിട്ടത് ചോദ്യം ചെയ്യാൻ ആർജെഡി. സിപിഎം നേതൃയോഗങ്ങളും ഇന്ന് നടക്കും. കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പം ചര്‍ച്ചയാകും. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും. പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായത്. സിപിഎം- സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും മുന്നണി…

    Read More »
Back to top button