kerala

  • News

    അരൂരിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം

    അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡറുകൾ പതിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പിക്കപ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. വാഹനത്തിന്റെ കാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ​ഗർഡർ പതിച്ച് വാഹനത്തിന്റെ കാബിൻ പൂർണമായി അമർന്ന നിലയിലായിരുന്നു. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്ന് മൂന്ന്…

    Read More »
  • Uncategorized

    തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

    തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പിഎസ് സി പരീക്ഷകൾ മാറ്റി. ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരിയിലേക്കാണ് മാറ്റിയത്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്.അതേസമയം…

    Read More »
  • Business

    സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍: ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

    ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്. 90,360 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 11,295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍…

    Read More »
  • News

    തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്

    സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. പലയിടങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനവും പുരോഗമിക്കുകയാണ്. അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25ന്‌ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച്‌ 14ന്‌ അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. 2020 ഡിസംബർ 21നാണ്‌ നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്‌. പുതിയ സമിതികൾ ഡിസംബർ 21ന്‌ ചുമതലയേൽക്കണം. അതിനുമുന്പ്‌ ഫലം പ്രഖ്യാപിച്ച്‌, പുതിയ ഭരണസമിതികൾ തെരഞ്ഞെടുക്കപ്പെട്ടതായി വിജ്ഞാപനം ഇറക്കുകയും വേണം. 941…

    Read More »
  • News

    തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു, വീടുകളില്‍ വെള്ളം കയറി

    എറണാകുളം തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു. നഗരത്തിലെ പ്രധാന ജലസ്രോതസായി പ്രവര്‍ത്തിക്കുന്ന 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ ഒരു വശമാണ് തകർന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊട്ടലും വിള്ളലും ഉണ്ടായത്. ആലുവയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കുന്ന പ്രധാന ടാങ്കിന്റെ പാളിയാണ് ഇടിഞ്ഞത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ളതാണ് ജലസംഭരണി. കൊച്ചി കോര്‍പ്പറേഷന്റെ ഡിവിഷന്‍ 45 ലാണ് സംഭരണി സ്ഥിതി ചെയ്യുന്നത്. ടാങ്കിന്റെ പാളി തകര്‍ന്ന് വെള്ളം ചോര്‍ന്നതോടെ പ്രദേശത്തെ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. മതിലുകള്‍ തകരുകയും, വാഹങ്ങള്‍ക്ക്…

    Read More »
  • News

    ‘എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രിയ്ക്ക്’; ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് മരിച്ച വേണുവിന്റെ ശബ്ദ സന്ദേശം പുറത്ത്

    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ച വേണുവിന്റെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്. തനിക്ക് എന്തെങ്കിലും സംഭിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ എന്നും ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും പുറത്തുവന്ന ഓഡിയോയില്‍ വേണു ചോദിക്കുന്നു. വേണു സുഹൃത്തിനയച്ച മറ്റൊരു ഓഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. വേണു മരിച്ചതില്‍ വിമര്‍ശനവുമായി നേരത്തെ തിരു. മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ രംഗത്ത്…

    Read More »
  • News

    കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍

    കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍. കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് തിരുസ്വരൂപം അനാവരണം ചെയ്തു. ജൂലൈ 18 വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുന്നാളായി സഭ ഇനി മുതല്‍ ആചരിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെട്ടത്. മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനു…

    Read More »
  • News

    ബോഡി ഷെയ്മിങ് വിവാദം ; ഒടുവില്‍ നടിയോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാര്‍ത്തിക്

    ബോഡി ഷെയ്മിങ് വിവാദത്തില്‍ ഒടുപ്പില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ കാര്‍ത്തിക്. നടി ഗൗരി കിഷന് പത്രസമ്മേളനത്തില്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാര്‍ത്തിക്കിന്റെ ചോദ്യത്തെ നേരിട്ട ഗൗരിയ്ക്ക് സിനിമാ ലോകത്തു നിന്നും സോഷ്യല്‍ മീഡിയയിലും പിന്തുണ ശക്തമായതോടെയാണ് കാര്‍ത്തിക് മാപ്പ് പറഞ്ഞിരിക്കുന്നത്. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നായിരുന്നു കാര്‍ത്തിക്കിന്റെ നിലപാട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ത്തിക് യൂടേണ്‍ അടിക്കുകയായിരുന്നു. തന്റേത് തമാശ ചോദ്യം മാത്രമായിരുന്നു. ഗൗരി തെറ്റിദ്ധരിച്ചതാണ്. അവര്‍ക്ക് വിഷമമുണ്ടാക്കിയെന്ന് മനസിലാക്കുന്നുവെന്നും കാര്‍ത്തിക് പറയുന്നു.…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവം; പ്രതികരണവുമായി വി ശിവൻകുട്ടി

    സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത സംഭവത്തില്‍ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു എന്നും മന്ത്രി വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തെ തടയില്ലെന്ന്…

    Read More »
  • News

    വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും; ചെന്നിത്തല

    മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്. വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് ചികിത്സ നിഷേധം ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് പരിക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേണുവിന്റെ കുടുംബത്തെ ഇന്നലെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കുമെതികരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ആ സ്ഥാനത്ത്…

    Read More »
Back to top button