# keralashabdham.com > Latest Kerala News ## Posts - [സുരക്ഷിതരായിരിക്കാം; പൊള്ളുന്ന ചൂടിൽ ശ്രദ്ധ തുടരാൻ മുന്നറിയിപ്പുമായി പിണറായി വിജയൻ](https://keralashabdham.com/%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3/): കേരളത്തിൽ ചൂട് കടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ചൂടിൻ്റെ കാഠിന്യം കൂടിവരികയാണ്. ആരോ​ഗ്യ വകുപ്പിൻ്റേയും കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗത്തിന്റേയും കൃത്യമായ മുന്നറിയിപ്പുകൾ ഇതിലുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തെ ​ഗൗ​രവത്തോടെ കാണണമെന്നും എല്ലാവരും ശ്രദ്ധ തുടരണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദ്ദേശങ്ങൾ പാലിക്കണമെന്നും വസ്തുതാ വിരുദ്ധമായ വാർത്തകളെ തള്ളിക്കളയണമെന്നും അദ്ദേഹം നവാമധ്യത്തിൽ കുറിച്ചു. സംസ്ഥാനത്ത് വേനൽ ചൂട് കൂടുകയാണ്. വരും ദിവസങ്ങളിൽ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ് ജില്ലകളിൽ 36°C മുതൽ 37°C വരെയും താപനില ഉയരാനാണ് സാധ്യത. ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. ശരീരം പൂർണ്ണമായും … - [വനിതാസംവരണ ഭേദഗതി; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ](https://keralashabdham.com/womens-reservation-amendment-bill-delimitation-opposition-protest/): മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ തിടുക്കപ്പെട്ട് പാർലമെന്റ്‌ സമ്മേളനം വിളിച്ചുചേർത്ത്‌ വനിതാസംവരണ നിയമഭേദഗതികൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകളുമായും പ്രതിപക്ഷവുമായും ആലോചിക്കാതെയുള്ള നീക്കത്തിന്‌ പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ്‌ പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശം. ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ ഉത്ത്യരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽക്കൈ നൽകും എന്നാണ് ജോൺ ബ്രിട്ടാസ് എം പിയുടെ വിമർശനം. വനിതാ സംവരണം നടപ്പിലാക്കുന്നത് സെൻസസുമായി ബന്ധിപ്പിച്ചത് കേന്ദ്രമാണെന്ന് സോണിയ ഗാന്ധിയും വിമർശിച്ചു. മണ്ഡല പുനർനിർണയത്തിനുള്ള നീക്കം ഭരണഘടനയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും സെൻസസ് വൈകിപ്പിച്ചത് വഴി കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങൾ നഷ്ടമായെന്നും അവർ കുറ്റപ്പെടുത്തി. ജാതി സെൻസസ് അട്ടിമറിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് സോണിയ ആരോപിക്കുമ്പോൾ, 2029-ഓടെ സംവരണം യാഥാർഥ്യമാകുമെന്നും പാർലമെന്റ് ചരിത്രം കുറിക്കാൻ പോകുകയാണെന്നുമാണ് പ്രധാനമന്ത്രി … - ['കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം'; പ്രതികരണവുമായി മുഖ്യമന്ത്രി](https://keralashabdham.com/unpardonable-crime-all-of-kerala-stands-with-nithin-rajs-family-cm-reacts/): കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മിടുക്കനായ വിദ്യാര്‍ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ക്യാംപസുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമംമൂലം അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുള്‍പ്പെടെയുള്ള വിഭജനവും വിദ്വേഷവും വളര്‍ത്തുന്ന പ്രവണതകള്‍ക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിതെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു. - [വൈറല്‍ പെണ്‍കുട്ടിയുടെ വയസ് 18 തന്നെ, ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്](https://keralashabdham.com/police-in-thiruvananthapuram-maintain-their-stance-that-the-viral-kumbh-mela-girl-was-18-years-old/): കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം. 2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ രേഖകളില്‍ 18 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 18 വയസ്സ് പൂര്‍ത്തിയായെന്ന് രേഖപ്പെടുത്തിയുള്ള സാക്ഷ്യപത്രവും പെണ്‍കുട്ടി ഹാജരാക്കി. വിവാഹം നടന്ന ക്ഷേത്രത്തിലെ അധികൃതരും ആധാര്‍ പരിശോധിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടി ജനിച്ച ആശുപത്രിയിലെ അധികൃതരെ സമീപിച്ച മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വിവാഹത്തിനു ശേഷമായിരുന്നു ഇത്. ആശുപത്രിയിലെ രേഖകളില്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നാണെന്നാണു … - [16 കാരിയെ കഴുത്തുഞെരിച്ച് കൊന്നു; ബന്ധുവായ യുവാവ് ജീവനൊടുക്കി](https://keralashabdham.com/young-man-killed-himself-after-strangling-a-16-year-old-girl/): 16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാന്‍ (20) ആണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാന്‍ വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. - [ഹോര്‍മൂസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം](https://keralashabdham.com/india-has-made-it-clear-that-the-strait-of-hormuz-should-be-free/): ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. ഹോര്‍മൂസിലൂടെ പഴയതരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും, ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മൂസില്‍ തടയില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍, ഇന്ത്യന്‍ പതാകയുള്ളതും ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതുമായ 15 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. അവയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എല്‍പിജിയുമായി ഹോര്‍മൂസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പല്‍ ജാഗ് വിക്രം ഇന്ന് … - [സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്](https://keralashabdham.com/heat-wave-continues-in-the-state-temperatures-may-rise-up-to-40-degrees-celsius-in-palakkad/): സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിർജലീകരണം തടയാനും നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശമേൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. - [നിതിന്‍ രാജിന്റെ മരണം: സഹപാഠികളുടെ മൊഴിയെടുക്കാൻ പൊലീസ്, പ്രതികൾ ഒളിവിൽത്തന്നെ](https://keralashabdham.com/police-step-up-investigation-in-nithin-raj-death-case-more-statements-expected-%e0%b4%b8%e0%b4%b9/): അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ പൊലീസ് സംഘം ഇന്ന് കണ്ണൂരിൽ തിരിച്ചെത്തും. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യും മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. ‘സാര്‍ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്, ഒരാളെ വേറെ കുട്ടിയെ കൊണ്ട് അടിപ്പിക്കും, നിതിനെ മനപൂര്‍വം ഉപദ്രവിച്ചിരുന്നു’എന്നാൽ, നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേ സമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തിയിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി വിദ്യാർഥികളെ പീഡിപ്പിച്ചിരുന്നു. ക്ലാസില്‍ പഠിപ്പിക്കാറില്ല. മതപരമായ … - ['ഇന്ത്യ പുതിയ ഇതിഹാസം രചിക്കും', വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി](https://keralashabdham.com/india-set-to-script-history-women-reservation-bill-is-the-most-vital-decision-of-21st-century-says-pm-modi/): വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം യാഥാർത്ഥ്യമാകും. 2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ … - [വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് :പൊലീസിന് വീഴ്ചയില്ലെന്ന് ആലപ്പുഴ എസ് പി](https://keralashabdham.com/alappuzha-sp-mohanachandran-says-the-police/): വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ്പി. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ല. കേസില്‍ പൊലീസിന് ഒന്നും ഒളിക്കാനില്ല. കേസിന്റെ ഗ്രാവിറ്റി മനസ്സിലാക്കി വിചാരണ ചെയ്യേണ്ടത് നൂറുശതമാനവും ആവശ്യമാണെന്ന് എസ് പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങള്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു. ആദ്യദിനം പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. എന്നാല്‍ കേസെടുത്തശേഷം വൈദ്യപരിശോധന നടത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷിക്കും. ഒരുപക്ഷെ ബലാല്‍ക്കാരം ഉണ്ടാകാതെ, ശാരീരിക ഉപദ്രവം മാത്രം ഉണ്ടായത് കാരണമാകും വൈദ്യപരിശോധന നടത്താതിരുന്നത് എന്നാണ് കരുതുന്നത്. ആശുപത്രിയില്‍ വെച്ച് അതിക്രമം ഒന്നും ഉണ്ടായിട്ടില്ല എന്നും എസ്പി മോഹനചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ നിന്ന് എത്രയും വേഗം സിഡ്ചാര്‍ജ് വാങ്ങി പോകണമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യം പരിശോധിക്കും. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പിക്ക് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ കുറഞ്ഞ ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം ശരിയല്ല. അക്കാര്യം … - [നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ](https://keralashabdham.com/nitthin-raj-death-nation-scheduled-caste-commison-investigation-dgp-report/): അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. 5 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ് ചെയർമാൻ ശ്രീ. പി. ശ്യാം രാജ് സമർപ്പിച്ച നിവേദനത്തിന്റെ ഉത്തരവിനൊപ്പം ചേർത്തിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നേരിട്ട ജാതി അധിക്ഷേപം കാരണമാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നും, ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ആരോപിച്ചുകൊണ്ട് ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം. ഈ സാഹചര്യത്തിൽ, വിഷയം ഗൗരവമായി പരിശോധിച്ച്, പട്ടികജാതി/പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989 (2015, 2018 ഭേദഗതികൾ പ്രകാരം) അനുസരിച്ച് അടിയന്തര അന്വേഷണം ആരംഭിക്കാൻ താങ്കളോട് നിർദ്ദേശിക്കുന്നുവെന്ന് കത്തിൽ പറയുന്നു. നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ടും ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും (ATR) 5 ദിവസത്തിനുള്ളിൽ കമ്മീഷൻ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കമ്മീഷന്റെ തുടർനടപടികൾക്കായി ഇത് അത്യന്താപേക്ഷിതമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. - [മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്](https://keralashabdham.com/n-s-nusoor-youth-congress-accept-membership-on-cpim/): യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന എൻ എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. 20 വർഷക്കാലത്തെ , വിദ്യാർത്ഥി കാലം മുതൽ കോൺഗ്രസിൻ്റെ ശബ്ദമായി നിന്നയാളാണ് താനെന്ന് പാർട്ടി അം​​ഗത്വം സ്വീകരിച്ച് ശേഷം എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൻ്റെ മതേതര മൂല്യവും, അസ്തിത്വവും നഷ്ടപ്പെട്ടു. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിക്കുന്നതുമായി എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു നാലു വോട്ടിനു വേണ്ടി വർഗീയ കക്ഷികളുമായി കോൺഗ്രസ് ചേരുന്നു, രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎൈഎമ്മിന് മാത്രമേ കഴിയൂ.അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഎമ്മിന്റെ പ്രവർത്തകനായി കൂടെയുണ്ടാകുമെന്നും എൻ എസ് നുസൂർ പറഞ്ഞു. ഗോവിന്ദൻ മാസ്റ്ററാണ് എൻ എസ് നുസൂറിനെ സ്വീകരിച്ചത്. - [തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത; വി ശിവൻകുട്ടി](https://keralashabdham.com/v-sivankutty-ldf-government-election-commission-polling-details/) - [സ്വര്‍ണവില കുറഞ്ഞു; 1,12,000ല്‍ താഴെസംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു](https://keralashabdham.com/kerala-gold-rate-today-gold-rate-decreased-5/): സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇറാന്‍- അമേരിക്ക ചര്‍ച്ച പരാജയപ്പെട്ടതോടെ എണ്ണവില ഉയര്‍ന്ന് വീണ്ടും ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. - [ശബരിമല സ്വര്‍ണക്കൊള്ള: കെ പി ശങ്കരദാസും ജയിലിന് പുറത്തേക്ക്](https://keralashabdham.com/former-tdb-member-k-p-shankaradas-will-get-bail-sabarimala-gold-theft-case/): ശബരിമല സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരാകും. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. നിലവില്‍ റിമാന്‍ഡില്‍ ഉള്ള ഏക പ്രതിയായിരുന്നു ദേവസ്വം ബോര്‍ഡ് മുന്നംഗം കെ.പി ശങ്കരദാസ് ആണ്. എസ്. ജയശ്രീക്ക് സുപ്രിംകോടതിയും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ജനുവരി 14ന് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കരദാസ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. റിമാന്‍ഡ് 90 … - [പ്രിയ ഗായികക്ക് വിട നല്‍കാനൊരുങ്ങി രാജ്യം: ആശാ ഭോസ്‌ലെയുടെ സംസ്‌കാരം ഇന്ന്](https://keralashabdham.com/asha-bhosles-funeral-at-shivaji-park/): പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. തിങ്കളാഴ്ച ശിവാജി പാർക്കിൽ നടക്കുന്ന സംസ്കാരചടങ്ങുകളിൽ ആരാധകർ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അഭ്യർത്ഥിച്ചു. നിരവധി പ്രമുഖര്‍ ഇന്നലെ ആശാ ഭോസ്‌ലെയുടെ വസതിയില്‍ എത്തി അതിമോപചാരം അര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ പ്രമുഖരും ആശാ ഭോസ്‌ലെയുടെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ വച്ചായിരുന്നു ആശാ ഭോസ്ലെയുടെ അന്ത്യം. ഹൃദയാഘാതവും, ശ്വാസകോശ സംബന്ധവുമായ പ്രശ്‌നങ്ങളോടെ ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശാ ബോസ്ലെയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമ ഗാന രംഗത്തെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. 800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള ആശ ഒരു വെഴ്‌സ്‌റ്റൈല്‍ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. ക്ലാസിക്കല്‍, കാബറേ, പോപ്പ്, ഗസലുകള്‍ എന്നിവയിലൂടെ അനായാസമായി പാടാന്‍ ആശ ഭോസ്ലെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍, ഫിലിം … - [ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് നിര്‍ദേശം നല്‍കി ഡോണള്‍ഡ് ട്രംപ്](https://keralashabdham.com/donald-trump-orders-us-navy-to-block-strait-of-hormuz/): ഇസ്ലാമാബാദില്‍ നടന്ന സമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. അമേരിക്കയുടെ ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. സമാധാന കരാറിന് തൊട്ടടുത്തെത്തിയപ്പോള്‍ അമേരിക്ക നിലപാടുകള്‍ മാറ്റിയതാണ് തിരിച്ചടിയായതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞുകൊണ്ടുള്ള നാവിക ഉപരോധം തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ തകര്‍ക്കുമെന്നും അമേരിക്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗതത്തിന് തടസ്സമുണ്ടാകില്ലെന്ന് യുഎസ് അറിയിച്ചിട്ടണ്ട്. ഇറാന് ‘ടോള്‍’ നല്‍കുന്ന കപ്പലുകളെ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വെച്ച് പിടികൂടുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഏതെങ്കിലും സൈനിക കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമെത്തിയാല്‍ അത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് (IRGC), മുന്നറിയിപ്പ് … - [നിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും](https://keralashabdham.com/nithin-rajs-death-youth-commission-to-record-statements-of-teachers-and-classmates/): അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത യുവജന കമ്മീഷന്‍, അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും. ചക്കരക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, SC-ST പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്തിരുന്നു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഗവര്‍ണറെ കാണും. കെഎസ്‌യു – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് കോളജ് ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തും. കണ്ണൂര്‍ എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്. നിതിന്‍ രാജിനെ ലോണ്‍ ആപ്പ് സംഘം ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തലുണ്ട്. അതേസമയം, ഇന്നലെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി നിതിന്‍ രാജിന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഇന്ന് ഗവര്‍ണറെ കാണുമെന്ന് അറിയിച്ചത്. നിതിന്റെ വീട്ടിലെത്തിയ വി ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഇന്നലെ കുടുംബത്തിന് … - [ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായികആശാ ഭോസ്‌ലെ അന്തരിച്ചു](https://keralashabdham.com/veteran-singer-asha-bhosle-dies-at-92-in-mumbai/): ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്‌. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി.ബർമൻ, ആർഡി ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, അനുമാലിക്ക് തുടങ്ങിയ ബോളിവുഡ് ലോകത്തെ പ്രശസ്തരായ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി … - ['ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം'; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്](https://keralashabdham.com/jamaat-e-islami-issues-notice-to-shobha-surendran/): ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്. വോട്ടിന് പണം നല്‍കിയ വാര്‍ത്തയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അഡ്വ. അമീന്‍ ഹസ്സന്‍ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നല്‍കിയ ദൃശ്യം പുറത്ത് വന്നതിനെ തുടര്‍ന്നനടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. - [ശോഭാ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം; അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ](https://keralashabdham.com/shobha-surendran-note-for-vote-allegation-rdo-says-more-time-needed-for-investigation/): പാലക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടിന് പണം നൽകി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആർഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്. ആർഡിഒയുടെ ആവശ്യം കളക്ടർ അംഗീകരിച്ചു. ആരോപണത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട്‌ കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നൽകി എന്നായിരുന്നു ആരോപണം. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിടുകയായിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകരെത്തിയത്. ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് … - [സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 40 ഡിഗ്രി കടന്നു](https://keralashabdham.com/palakkad-40-degrees-high-temperature-warning-alert-in-12-districts/): സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ചൂട് 40 ഡിഗ്രി കടന്നിരുന്നു. ഈ സീസണിലെ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്‌ കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും ഈ ദിവസങ്ങളില്‍ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36ത്ഥഇ വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ തിങ്കളാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ … - [ശബരിമല സന്നിധാനത്ത് വിഷുക്കണി 15ന്; തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണം](https://keralashabdham.com/sabarimala-vishu-kani-2026-takes-place-on-april-15/): ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന വിഷുക്കണി ദര്‍ശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 15ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി, കീഴ്ശാന്തി പരികര്‍മികള്‍ എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലര്‍ച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണിക്ക് അവസരം. തിരക്ക് നിയന്ത്രണത്തിന് വിപുലമായ പൊലീസ് ക്രമീകരണമാണ് ഒരുക്കുന്നത്. കൂടുതല്‍ പൊലീസും എത്തുന്നുണ്ട്. പമ്പയില്‍ കെഎസ്ആര്‍ടിസി താത്കാലിക ഡിപ്പോ തുടങ്ങി. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 76 ബസ് എത്തിയിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി എന്നിവടങ്ങളില്‍ നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസും തുടങ്ങി. - [തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ ; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്](https://keralashabdham.com/the-cpm-state-secretariat-meeting-is-today/): സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. ഇപ്പോഴുള്ള സീറ്റുകള്‍ കുറയാമെങ്കിലും തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച നടന്ന ജില്ലാതല യോഗങ്ങളിലുണ്ടായത്. ജില്ലാതല റിപ്പോര്‍ട്ട്് അടിസ്ഥാനമാക്കിയുള്ളു വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുക. വീണാ ജോര്‍ജ് ഉള്‍പ്പടെ അഞ്ച് മന്ത്രിമാര്‍ വിജയിക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തല്‍. ഏകദേശം 80 സീറ്റ് നേടി ഭരണം നിലനിര്‍ത്താനാകുമെന്നു സിപിഎമ്മിന്റെ ജില്ലാതല കണക്കുകള്‍. കഴിഞ്ഞ തവണ 99 സീറ്റ് നേടിയ എല്‍ഡിഎഫിന് അതേ ആധിപത്യം ഉണ്ടാകില്ലെന്നാണു വിശകലനം. കടുത്ത മത്സരത്തിനൊടുവില്‍ കടന്നുകൂടാനിടയുള്ള മണ്ഡലങ്ങളും പാര്‍ട്ടി വിജയക്കണക്കില്‍പെടുത്തിയിട്ടുണ്ട്. തുടര്‍ഭരണ സാധ്യതയെക്കുറിച്ച് ഒരേ സമ യം ഉത്കണ്ഠയും പ്രതീക്ഷയും നല്‍കുന്നതാണ് ജില്ലകളിലെ ഈ വിശകലനങ്ങള്‍. കാസര്‍കോട് ജില്ലയിലെ 5 മണ്ഡലങ്ങളില്‍ കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ എന്നീ 3 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്നാണു വിലയിരുത്തല്‍. ഉദുമയില്‍ കടുത്ത മത്സരമാണു നടന്നതെങ്കിലും കടന്നുകൂടും. ജില്ലയിലെ പല കേന്ദ്രങ്ങളിലും ന്യൂനപക്ഷ വോട്ട് ഏകീകരണം വ്യാപകമായത് യുഡിഎഫിന് അനുകൂലമാകുമോ … - [വിജയയുടെ മെഗാ റോഡ് ഷോ ഇന്ന്; പൊതുസമ്മേളനം സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി](https://keralashabdham.com/vijay-to-address-mega-rally-in-kanyakumari-today-as-campaigning-intensifies-ahead-of-polls/): നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് ഇന്നു കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. വൈകിട്ട് 3നു മഹാദാനപുരത്തു നിന്ന് റോഡ് ഷോ ആരംഭിക്കും. അഗസ്തീശ്വരം വിവേകാനന്ദ ആര്‍ട്‌സ് കോളജ് മൈതാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി. കന്യാകുമാരി ജില്ലയിലെ 6 നി യമസഭാ മണ്ഡലങ്ങളിലും ടിവി കെ മത്സരിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍. സ്്റ്റാലിന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷി ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. ഏപ്രില്‍ 21 ന് പരസ്യപ്രചാരണം സമാപിക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം സജീവമാക്കിയിട്ടുണ്ട്. ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ. സ്റ്റാലിന്‍ ദിവസവും രണ്ട് പൊതുയോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും വിവിധ മണ്ഡലങ്ങളില്‍ വിപുലമായ റോഡ് ഷോകളിലൂടെ വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ തേടുന്നുണ്ട്. തെരഞ്ഞെടുപ്പ് പോരാട്ടം നിര്‍ണ്ണായകമായ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ദക്ഷിണ തമിഴ്നാട്ടിലെ ടിവികെയുടെ പ്രചാരണ … - [അമേരിക്ക – ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും](https://keralashabdham.com/us-iran-talks-to-continue-in-islamabad-today/): അമേരിക്ക -ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും. നിര്‍ദേശങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തില്ല. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാന്‍ ബുദ്ധിമുട്ടെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അമേരിക്ക വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍- അമേരിക്ക അഞ്ചാം റൗണ്ട് ചര്‍ച്ച ഇസ്ലാമാബാദില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തപക്ഷം ചര്‍ച്ചയില്‍ അര്‍ത്ഥവത്തായ പുരോഗതി കൈവരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അമേരിക്ക സൂചന നല്‍കി. ഇരുപക്ഷവും നിരവധി കരട് രേഖകള്‍ പരസ്പരം കൈമാറി. പാകിസ്ഥാനിലേക്ക് കൂടുതല്‍ ഇറാനിയന്‍ വിമാനങ്ങള്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ സംയുക്ത പട്രോളിങ്ങിനുള്ള സാധ്യത മധ്യസ്ഥ്യരാജ്യമായ പാകിസ്ഥാന്‍ മുന്നോട്ടുവച്ചതായി അല്‍ ജസീറ അറിയിച്ചു. ലെബനോണിലെ ആക്രമണങ്ങള്‍ അവസാനിക്കുന്ന കാര്യത്തിലും ഇറാന്റെ വിദേശ ആസ്തികളുടെ മരവിപ്പിക്കല്‍ പിന്‍വലിക്കുന്ന കാര്യത്തിലും പരിമിതമായ പുരോഗതി മാത്രമേ ചര്‍ച്ചകളിലുണ്ടായിട്ടുള്ളൂ. ഇസ്ലാമാബാദ് ചര്‍ച്ച നടക്കവേ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്കന്‍ … - [നിതിൻ രാജിന്റെ സംസ്കാരം ഇന്ന് ; അധ്യാപകർ മാനസികമായി ഉപദ്രവിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം](https://keralashabdham.com/nitin-rajs-funeral-today-father-says-son-will-not-commit-suicid/): കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന്. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ ഒന്നാം വർഷ വിദ്യാർത്ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്.മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രൊഫസർ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിതിന്റെ മരണത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടരുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരിൽ നിന്ന് വിശദമായ മൊഴിയെടുക്കും. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര പരാതിയുമായിട്ടാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് അച്ഛൻ … - [പയ്യന്നൂരിലെ അതിക്രമം ; 2 CPIM പ്രവർത്തകർ അറസ്റ്റിൽ](https://keralashabdham.com/incident-of-burning-a-vehicle-of-a-v-kunhikrishnan-supporter-in-payyannur/): കണ്ണൂർ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി പുരുഷോത്തമന്റെ വീടാക്രമിച്ച് വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഡിവൈഎഫ്‌ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്റാണ് സുധീഷ്. കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു. സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പുരുഷോത്തമൻ ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ നേരത്തെ പാർയിൽ നിന്ന് പുറത്താക്കിയിരുന്നു. - [ജോൺസൺ സ്പേസ് സെന്ററിൽ വൻ വരവേൽപ് ; ചരിത്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം](https://keralashabdham.com/artemis-ii-astronauts-bank-to-space-center-in-houston/): ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘം ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ തിരിച്ചെത്തി. നാല് യാത്രികർക്കും വൻ സ്വീകരണമാണ് സ്പേസ് സെന്ററിൽ ഒരുക്കിയത്. എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേസ് സെന്റ‍ർ വിശദമാക്കി. ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നവെന്ന് യാത്രികർ പ്രതികരിക്കുന്നത്. കുടുംബാംഗങ്ങളെ വിട്ടു നിൽക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് യാത്രിക‍രുടെ പ്രതികരണം. ചാന്ദ്ര പര്യവേഷണത്തിൽ ഇനി അമേരിക്ക മുന്നേറ്റം തുടരുമെന്ന് നാസ മേധാവി ജാരെഡ് ഐസക്ക്മാൻ വിശദമാക്കി. വൈകാതെ തന്നെ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങുമെന്നും നാസ വിശദമാക്കി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം ഇന്നലെ പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. ചന്ദ്രൻ്റെ പിന്നിലേക്ക് … - [കർണാടകയിൽ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം ; നേതാക്കൾ 10 കോടി നൽകിയെന്ന് ആരോപണം](https://keralashabdham.com/allegations-that-congress-leaders-gave-10-crores-to-the-campaign-of-sdpi-candidate-rift-in-karnataka-congress/): ഏപ്രിൽ ഒമ്പതിന് നടന്ന ദാവൺഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ എസ്‍ഡിപിഐ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി എന്ന ഗുരുതരമായ ആരോപണമാണ് മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്നത്. മന്ത്രി സമീർ അഹമ്മദ് ഖാൻ, എംഎൽസിമാരായ നസീർ അഹമ്മദ്, ജബ്ബാർ എന്നിവർ ചേർന്ന് എസ്‍ഡിപിഐ സ്ഥാനാർത്ഥി അഫ്‌സർ കോഡ്‌ലിപേട്ടിന് വേണ്ടി രഹസ്യമായി പ്രചാരണം നടത്തുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു എന്നാണ് ആരോപണം. മുതിർന്ന കോൺഗ്രസ് നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയുടെ നിര്യാണത്തെത്തുടർന്നാണ് ദാവൺഗെരെ സൗത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായതിനാൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആരോപണവിധേയരായ മൂന്ന് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നേതൃത്വം മന്ത്രി എസ് എസ് മല്ലികാർജുന്‍റെ മകൻ സമർത്ഥ് മല്ലികാർജുനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിൽ അതൃപ്തിയുള്ള നേതാക്കൾ എസ്‍ഡിപിഐ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ഏകദേശം 10 കോടി രൂപ കൈമാറിയതായി പാർട്ടി വൃത്തങ്ങൾ ആരോപിക്കുന്നു. സംഭവത്തിൽ … - [ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ഗുരുതര ആരോപണവുമായി കുടുംബം](https://keralashabdham.com/dental-college-student-nithin-dies-teachers-brutally-harassed-her-family-makes-serious-allegations/): തിരുവനന്തപുരം അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം. കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിതിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നു. സീനിയർ വിദ്യാർത്ഥികൾ നിതിനെ റാഗ് ചെയ്തു. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആവർത്തിച്ചു. അതേസമയം ഇന്ന് അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് നിതിന്റെ മരണം. ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടെത്തിയത്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്. പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ് നിതിൻ. - [ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി; പണം ലഭിച്ചത് ഏപ്രിൽ 7-ന്; കേസ് പിൻവലിക്കുമെന്ന് ദല്ലാൾ നന്ദകുമാർ](https://keralashabdham.com/k-muraleedharan-demands-investigation-into-monalisas-marriage-2/): ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും ദല്ലാൾ നന്ദകുമാർ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെ അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജൻ‌നെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച … - ['നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി'; വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍](https://keralashabdham.com/k-muraleedharan-demands-investigation-into-monalisas-marriage/): വൈറല്‍ താരത്തിന്റെ വിഷയത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരുവനന്തപുരത്ത് മൊണാലിസയുടെ വിവാഹത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കെ മുരളീധരന്‍ പരിഹസിച്ചു. നാലുവോട്ടിന് വേണ്ടി ഇത്തരം എടുത്തുചാട്ടം പാടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എടുത്തുചാടിയതാകാമെന്നും മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടിന് യുഡിഎഫ് വിജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. താന്‍ തുടക്കത്തില്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും ആയി മാറിയിട്ടുണ്ട്. അതില്‍ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ബിജെപി അപ്രസക്തം എന്നൊന്നും ഞാന്‍ പറയുന്നില്ല. അവരുടെ ശക്തമായ സാന്നിദ്ധ്യം അവസാന റൗണ്ടില്‍ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അവരുടെ ബൂത്തുകളൊക്കെ സജീവമായിരുന്നു. മത്സരത്തിന്റെ പ്രതീതി വെച്ചു നോക്കുമ്പോള്‍ യുഡിഎഫ് -എല്‍ഡിഎഫിനാണ് സാധ്യത. യുഡിഎഫ് നൂറ് സീറ്റുകളില്‍ ജയിക്കും. ആളുകളുടെ മനോഭാവമാണ് ഏറ്റവും വലിയ ഉദാഹരണം. മാറ്റത്തിന് വേണ്ടിയുള്ള … - [യുഎസ് - ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ; ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും](https://keralashabdham.com/world-key-us-iran-talks-in-pakistan-today-could-end-the-war/): യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്-പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ നടക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് സംഭാഷണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകം.രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് അമേരിക്കയും ഇറാനും ധാരണയിലെത്തിയെങ്കിലും ഇതിന്റെ സ്ഥിരത സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ശക്തമായ ആക്രമണങ്ങളും കരാറില്‍ ലെബനനെ ഉള്‍പ്പെടുത്തണമോ എന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഈ സമാധാന ശ്രമങ്ങള്‍ക്ക് ഭീഷണിയായി തുടരുന്നു. ലെബനനിലെ കൂട്ടക്കുരുതി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ച വാഷിങ്ടണില്‍ ലെബനനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രതികരിച്ചു. ആക്രമണം നിര്‍ത്താതെ ചര്‍ച്ചകള്‍കൊണ്ട് കാര്യമില്ലെന്നാണ് ലെബനന്റെ നിലപാട്. ഇസ്രയേലിനോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് ഹിസ്ബുള്ള … - [വൈറല്‍ താരത്തിന്റെ വിവാഹം: പോക്‌സോ കേസിനൊപ്പം പട്ടിക വര്‍ഗപീഡന കുറ്റവും; സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യം](https://keralashabdham.com/kumbh-mela-viral-stars-wedding-along-with-the-pocso-case/): പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പോക്‌സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്ക്കെ ഫെയ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രകാശ് കുറിപ്പില്‍ പറയുന്നത്. വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തല്‍. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ … - [സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു](https://keralashabdham.com/kerala-gold-rate-today-gold-rate-increased-again-5/): സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,12,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 600 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപയാണ് കുറഞ്ഞത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. - [വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം ; പയ്യന്നൂരില്‍ വീണ്ടും അതിക്രമം](https://keralashabdham.com/attempt-to-burn-the-car-of-a-supporter-of-v-kunhikrishnan/): കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും അതിക്രമം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി. മാതമംഗലം പേരൂല്‍ സ്വദേശി എം.കെ.നാരായണന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു.കാര്‍ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമായിരുന്നു. ഇന്നലെ ടി പുരുഷോത്തമന്‍ എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ടു. വീടിന്റെ ഗ്ലാസ് ജനലുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നാണ് ടി പുരുഷോത്തമന്‍ ആരോപിക്കുകയും ചെയ്തു. അതേസമയം, പയ്യന്നൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. .ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍ 24 നോട് പറഞ്ഞു. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചും ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെയും ആണ് പയ്യന്നൂരില്‍ കള്ളവോട്ട് നടന്നത് എന്നാണ് ആരോപണം. 6,16,19,142എന്നി ബൂത്തുകളില്‍ റീ പോളിംഗ് നടത്തണം എന്ന് ആവശ്യപ്പെട്ടു യുഡിഎഫ്ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കി. അതിനിടെ, പയ്യന്നൂരില്‍ … - [ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം; ചന്ദ്രയാത്ര കഴിഞ്ഞ് ഒറയോൺ പേടകം ഭൂമിയിലേക്ക് തിരിച്ചെത്തി](https://keralashabdham.com/artemis-ii-crew-splash-down-in-pacific-ocean/): ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. നാലേ കാലിന് ചന്ദ്രൻ്റെ പിന്നിലേക്ക് പോയ പേടകവുമായി നാൽപ്പത് മിനുട്ടോളം ഭൂമിയിൽ നിന്നുള്ള ബന്ധമില്ലായിരുന്നു. പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിചേർത്ത് ആർട്ടെമിസ് 2 ദൗത്യസംഘം. ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോർ‍ഡ് ഇന്നലെ രാത്രി 11:26നാണ് ഒറയോൺ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഇന്ന് പുലർച്ചെ … - [തലക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണമായി; ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്](https://keralashabdham.com/sreenandas-postmortem-report-released/): കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദര്‍ശനം ഉണ്ടാകും. 10.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവര്‍മഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിക്കുക. കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെര്‍മല്‍ ഡ്രോണിന്റെ മോണിറ്ററില്‍ ശ്രീനന്ദയുടെ മൃതദേഹം പതിയുകയായിരുന്നു. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്ത് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ഏറെ … - [മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ ചികിത്സയിൽ](https://keralashabdham.com/elderly-man-dies-of-food-poisoning-during-temple-festival-in-mattanur/): കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. 300ലധികം പേർ ചികിത്സയിലാണ്. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് മരിച്ചത്. 70 വയസായിരുന്നു. കണ്ണൂലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് വിജയൻ മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് കണ്ടെത്തിയത്. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ പ്രസാദസദ്യ കഴിച്ച 300 ലധികം പേരാണ് കണ്ണൂർ,തലശ്ശേരി,മട്ടന്നൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു. - [സംസ്ഥാനം ചുട്ടുപൊള്ളുന്നു; പാലക്കാട്‌ 39 ഡിഗ്രി ചൂട്; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്](https://keralashabdham.com/high-temperature-warning-in-kerala/): സംസ്ഥാനത്ത് താപനില കൂടുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പാലക്കാട്‌ 39 ഡിഗ്രി വരെയും. കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും താപനില രേഖപെടുത്തി. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി അധിക താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ … - [സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി](https://keralashabdham.com/different-dearness-allowance-for-in-service-and-retired-employees-supreme-court-quashes-ksrtc-order/): സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതി വിധി കെഎസ്ആർടിസിക്ക് കോടികളുടെ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവെക്കും. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ എസ് ആർ ടി സി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാരും കെ എസ് ആർ ടി സിയും സുപ്രീം കോടതിയെ സമീപിച്ചത്. - [വീടിനുള്ളിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു](https://keralashabdham.com/cash-bundle-row-justice-yashwant-varma-resigns-amid-controversy/): വീടിനുള്ളിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് യശ്വന്ത് വർമ രാജിവെച്ചത്. വീട്ടിൽ നിന്നും പണം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു യശ്വന്ത് വർമയെ ദില്ലി ഹൈക്കോടതിയിൽ നിന്നും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി പ്രഖ്യാപനം. വീട്ടിൽ നിന്നും ചാക്കുകെട്ടിൽ പണം കണ്ടെത്തിയതിനെ തുടർന്ന് ഇംപീച്ച്മെൻ്റ് നടപടി നേരിടുന്നതിനിടെയാണ് ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചത്. കഴിഞ്ഞ മാർച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത്. തുടർന്ന് യശ്വന്ത് ശർമയെ ദില്ലി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അഴിമതി ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന സഞ്ജീവ് ഖന്ന നിയോഗിച്ച മൂന്നംഗ സമതി റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് പാർലമെൻ്റിൽ ജസ്റ്റിസ് യശ്വന്ത് വർമയെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചതും അന്വേഷണത്തിന് സ്പീക്കർ മൂന്നംഗ സമതിയെയും നിയോഗിച്ചതും. ഭരണഘടനയനുസരിച്ച് ഒരു ജഡ്ജിയെ പുറത്താക്കുന്നതിനുള്ള ഇംപീച്ച്മെന്റ് നടപടികളുടെ … - [ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം](https://keralashabdham.com/actress-sexual-assault-casedirector-ranjith/): ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം ഘട്ട കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. - [കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍](https://keralashabdham.com/body-of-missing-malayali-student-sreenanda-15-found-in-chikkamagaluru/): ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും എസ്ഡിആര്‍എഫും രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. താഴെ നിന്നും മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നും ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്. ബാബുവ ബുധനഗിരിക്ക് താഴെ ഹര്‍ഷന്‍ ഗുപ്ലെയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തിരച്ചിലിനായി കേരള പൊലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താനായി ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദ മാതാപിതാക്കൾക്കൊപ്പം നാലാം തീയതിയാണ് ഇവർ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. വൈകീട്ട് 5.20-വരെ … - [സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 600 രൂപ കൂടി](https://keralashabdham.com/gold-prices-increase-pawan-increases-by-rs-600/): സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. 1,12,200 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1720 കുറഞ്ഞെങ്കിലും വൈകീട്ടോടെ വിലയില്‍ വര്‍ധനവുണ്ടായി. പവന്‍ വില 520 രൂപ കൂടി 1,11,600 ല്‍ എത്തിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് വിലയില്‍ ഇന്നും വര്‍ധനവുണ്ടായിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. - [അടുത്ത തെരഞ്ഞെടുപ്പ് മുതൽ എന്‍ഡിഎ ഒരു വശതും മറുവശത്ത് കോൺഗ്രസ് - സിപിഎം സഖ്യവും ആയിരിക്കും: രാജീവ് ചന്ദ്രശേഖർ](https://keralashabdham.com/rajeev-chandrasekhar-hopeful-of-bjp-win-l/): നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരു ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. നേമത്ത് വലിയ ആത്മവിശ്വാസവും വിജയ പ്രതീക്ഷയുമുണ്ട്. ഇനി എന്‍ഡിഎയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാൻ ആകില്ല. അടുത്ത തെരഞ്ഞെടുപ്പ് മുതൽ എന്‍ഡിഎ ഒരു വശതും മറുവശത്ത് കോൺഗ്രസ് – സിപിഎം സഖ്യവും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു അതേസമയം നേമം നിലനിർത്തുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി പറഞ്ഞു. ബിജെപി പണമൊഴുക്കി. പെട്ടികളിൽ പണം കൊണ്ടുവന്നു. ഇപ്പോൾ പൊലിസ് കണ്ടെത്തിയത് ആ പെട്ടികൊണ്ടുവന്ന വാഹനത്തിൻ്റെ നമ്പർ വ്യാജമെന്നാണ്. മദ്യവുമൊഴുക്കി. പക്ഷെ ന്യൂനപങ്ങളെ വിലക്കുവാങ്ങാൻ കഴിഞ്ഞില്ല. താൻ ബിജെപിയുടെയും കോൺഗ്രസിൻ്റെയും പൊതുശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു നേമത്ത് അട്ടിമറി നടക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥൻ പറഞ്ഞു. ജയിച്ച് കയറാൻ പറ്റുമെന്ന് തന്നെ കരുതുന്നു. നേമത്തെ എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു എല്ലാ വിഭാഗം വോട്ടും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത് ഇത്തവണ ജയിക്കുമെന്ന് വി … - [സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി](https://keralashabdham.com/court-to-pronounce-verdict-today-on-director-ranjiths-bail-plea-in-sexual-assault-case/): ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിര്‍ണായകം. രഞ്ജിത്ത് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നും, കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെടും. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കും. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ രഞ്ജിത്തിനെ ഫോര്‍ട്ടുകൊച്ചിയിലെ ലൊക്കേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു. കഴിഞ്ഞദിവസം വോട്ടു ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ നിലപാട് കോടതി അം​ഗീകരിച്ചു. - [മുന്നണികളുടെ ചങ്കിടിപ്പേറ്റി കനത്ത പോളിങ്, വോട്ടെണ്ണൽ മെയ് നാലിന്](https://keralashabdham.com/kerala-assembly-election-2026-first-time-since-1987-heavy-polling-in-state-counting-of-votes-on-may-4/): നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വര്‍ധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്. 1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. എൽഡിഎഫ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ 80സീറ്റിലധികം ഉറപ്പാണെന്നാണ് യുഡിഎഫ് ക്യാമ്പ് വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ തരംഗമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ 100ലധികം സീറ്റുകള്‍ നേടുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ, കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന് എൽഡിഎഫ് കരുതുന്നു. ചുരുങ്ങിയത് മൂന്ന് സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. കടുത്ത മത്സരം നടന്ന മലബാറിലെ പല മണ്ഡലങ്ങളിലും ഇക്കുറി കനത്ത പോളിംഗ് ആണ് നടന്നത്. വടക്കുള്ള പല ജില്ലകളിലെയും പോളിംഗ് സംസ്ഥാന ശരാശരിക്കും മുകളിലാണ്. എസ് ഐ ആറിന് … - [‘നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി’; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍](https://keralashabdham.com/pinarayi-vijayan-thanking-voters/): വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു – മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂവെന്നും എങ്കിലും, കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങള്‍, കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചയാണ് നല്‍കിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി കുറിച്ചു. സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാന്‍ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ … - [വനിത സംവരണ ഭേദഗതി ബിൽ രാജ്യം ഒറ്റക്കെട്ടായി പാസാക്കണം: ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി](https://keralashabdham.com/womens-reservation-bill-pm-narendra-modi-seeks-all-party-support/): വനിത സംവരണ ഭേദഗതി ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസാക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ എംപിമാരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. ബില്ലിൽ ഇനിയും കാലതാമസം വരുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2029 മുതലുള്ള ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പ് മുതൽ വനിത സംവരണം നടപ്പിലാക്കും. ഏപ്രിൽ 16നു വനിത സംവരണ ബിൽ ചർച്ച ചെയ്ത് പാസാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭേദഗതി പ്രകാരം ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കും. സംവരണം നടപ്പാക്കാൻ വൈകുന്നത് ഒഴിവാക്കാനാണ് 2011-ലെ സെൻസസ് മാനദണ്ഡമാക്കുന്നത്. നിലവിലുള്ള എസ് സി, എസ് ടി സംവരണങ്ങൾ തുടരുന്നതിനൊപ്പം നിയമസഭകളിലും സമാനമായ രീതിയിൽ സ്ത്രീസംവരണം ഏർപ്പെടുത്തും. - [തുടര്‍ഭരണം വേണം; ആരും വഴിമാറി കൊടുക്കേണ്ട, പുതിയ ആളുകള്‍ വഴിവെട്ടിക്കോളും' നടന്‍ മുകേഷ്](https://keralashabdham.com/mukesh-reaction-after-casting-his-vote-in-kollam/): സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്. സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലര്‍ ഉള്ള ഒന്നാണ് ജനാധിപത്യത്തിന്റെ ഈ മത്സരവും ഈ റിസള്‍ട്ടും. ജനാധിപത്യ പ്രക്രിയ കേരളത്തിലെ പോലെ മറ്റൊരു സംസ്ഥാനത്തും ഇതേപോലെ ആസ്വദിക്കുന്നുണ്ടാവില്ല. അത്രമാത്രം സുതാര്യമാണ്. അതിനിടെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാമെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുകേഷ് ‘സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണോ വേണ്ടയോ എന്ന ഒറ്റ തീരുമാനം എടുത്താല്‍ മതി. അത് എല്ലാവരും എടുത്ത് കാണും. ഇതെല്ലാം വേണമെങ്കില്‍ തുടര്‍ഭരണം വേണം. ബിംബങ്ങളൊക്കെ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്?ഒരു ദിവസം എന്നെ ബിംബമാക്ക് എന്ന് പറയുന്നതല്ലല്ലോ. എത്രയോ കൊല്ലങ്ങളായിട്ടുള്ള കഠിനാധ്വാനവും വിശ്വാസവും ജനങ്ങളുടെ മനസിലേക്ക് പതിപ്പിച്ച് കഴിയുമ്പോഴാണ് ഒരാള്‍ ബിംബമാകുന്നത്. എന്നെ ബിംബമാക്കരുത്, സൈഡില്‍ കൂടി പോകാം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ബിംബമാക്ക് എന്ന് പറയുന്നത് തെറ്റ്.ബിംബമായാല്‍ ആയിക്കോട്ടെ. പറയുന്നതൊക്കെ നടത്തുന്നുണ്ടെങ്കില്‍ വിശ്വാസം കാത്തുസംരക്ഷിക്കുന്നുണ്ടെങ്കില്‍ ബിംബമായി കാണുന്നതില്‍ … - ['ഇന്ന് 6 മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും'എ കെ ആന്റണി](https://keralashabdham.com/kerala-election-2026-a-k-antony-reaction-after-casting-his-vote/): ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ഒരു തരം, രണ്ടു തരം, മൂന്നു തരം യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്നും എ കെ ആന്റണി പ്രതികരിച്ചു. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി. കേരളത്തില്‍ ഉടനീളം ഉയര്‍ന്ന ഭരണവിരുദ്ധ വികാരം ജനരോഷമാകുന്ന കൊടുങ്കാറ്റായി രൂപപ്പെട്ടുവെന്നും ആന്റണി പറഞ്ഞു. 10 വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കണക്കു ചോദിക്കാന്‍ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്തശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും. യുഡിഎഫ് ഇത്തവണ കേരളം തൂത്തുവാരുമെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ കാലത്തു യുഡിഎഫിനെ എതിര്‍ത്ത, എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് ഉള്‍പ്പെടെ തുടര്‍ഭരണത്തിന് എതിരായി യുഡിഎഫിനൊപ്പം കൈകോര്‍ക്കുകയാണ്. ഇടതുപാര്‍ട്ടികളെ സ്നേഹിക്കുന്നവര്‍ തുടര്‍ഭരണത്തിന് എതിരാണ്. ബംഗാളിലെ പരമദയനീമായ സ്ഥിതി കേരളത്തില്‍ ഉണ്ടാകുമെന്നും അവര്‍ ഭയപ്പെടുന്നു. അവരെല്ലാം ഇത്തവണ യുഡിഎഫിനൊപ്പമാണ്. ഇന്ന് 6 മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും. പിന്നീട് പിണറായി … - [സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു : ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു;](https://keralashabdham.com/kerala-gold-rate-today-gold-rate-decreased-4/): സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1720 രൂപയാണ് കുറഞ്ഞത്. 1,11,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഇന്നലെ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പവന് ഒറ്റയടിക്ക് 2920 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിന് മുകളിലാണ്. ഇന്നലെ 95 ഡോളറില്‍ താഴെയായിരുന്ന എണ്ണവില ഇന്ന് 96 ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. അടിച്ചുപൊളിക്കാന്‍ ഇതാ ഏഴു ടിപ്പുകള്‍ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം … - [പൊന്നുരുന്നി ക്രൈസ് കോണ്‍വെൻ്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി](https://keralashabdham.com/megastar-mammootty-castes-vote-at-kochi/): കൊച്ചി പൊന്നുരുന്നി ക്രൈസ് കോണ്‍വെൻ്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് വോട്ട് ചെയ്യാനായി എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്. ചെന്നൈയിലായിരുന്ന മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ കൊച്ചിയിലേക്ക് വരികയായിരുന്നു. നിലവിൽ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കവേ വോട്ടിംഗ് ശതമാനം 20ലേക്ക് അടുക്കുകയാണ്. മധ്യകേരളത്തിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തുന്നത്. നേരത്തെ നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ വോട്ട് ചെയ്തിരുന്നു. നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. ഞാൻ എന്റെ കടമ ചെയ്തുവെന്നും ഇനി നിങ്ങളുടെ ഊഴമാണെന്ന് വോട്ട് ചെയ്തതിന്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. കേരളമേ വോട്ട് ചെയ്യാൻ പോകുകയെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. - [നിയമസഭ തെരഞ്ഞെടുപ്പ് :കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന്സുരേഷ് ഗോപി](https://keralashabdham.com/union-minister-suresh-gopi-says-there-will-be-a-surprise-in-kerala-this-time/): കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വളരെ ഭക്ത്യാദരപൂര്‍വം വോട്ടു ചെയ്തതായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ ഗുരുവായൂരില്‍ വോട്ടു ചെയ്യാന്‍ സാധിച്ചു. ഗുരുവായൂരപ്പന് നന്ദിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്. ജനങ്ങളുടെ മാറ്റത്തിനായുള്ള ആഗ്രഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രസ്താവന കൊണ്ടുപിടിച്ച് ഇറക്കുന്നുണ്ട്. എല്ലാവര്‍ക്കും പറയാനുള്ള അവകാശമുണ്ട്. പറയുന്നവര്‍ പറയട്ടെ. പക്ഷെ ജനനിശ്ചയം എന്നത് ഇതിനെയൊന്നും ആധാരമാക്കി ആയിരിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ക്ക് ഓരോ കാലഘട്ടത്തിലും മാറി വരുന്ന ചിന്താഗതിയുണ്ട്. എന്‍ഡിഎയുടെ ഭരണമികവ് … - [ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം, 2021നേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും; ' പിണറായി വിജയന്‍](https://keralashabdham.com/people-want-continued-rule-will-get-more-seats-than-in-2021-pinarayi-vijayan/): ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും കൈാവരിക്കാന്‍ സാധിച്ചു. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാവരുത്. ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നത് വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ‘നാടിന് വികസനം വേണം. നാടിന് പുരോഗതി വേണം. ജനത്തിന് അറിയാം എല്‍ഡിഎഫിന് മാത്രമേ നാടിന്റെ പുരോഗതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്ന്. എതിര്‍ക്കുന്നവര്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്നത് വികസനമാണ്. കേരളം രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ജനം ഒരു സംശയവുമില്ലാതെ പറയും എല്‍ഡിഎഫിന്റെ സംസ്‌കാരം കൊണ്ടാണ് ഇത് നേടിയത് എന്ന്. ഇത് മറ്റെതെങ്കിലും കൂട്ടര്‍ക്ക് കഴിയില്ല എന്നും ജനം കാണുകയാണ്. 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് ലഭിക്കും. ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഞങ്ങള്‍ക്കൊപ്പമാണ് … - [വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍](https://keralashabdham.com/voting-for-the-state-assembly-elections-has-begun-voting-began-at-7-am/): സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളിൽ നീണ്ട നിരയുണ്ട്. പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിലെ ബൂത്തിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്. തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ നടൻ മോഹൻലാൽ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥനും, എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയും മോഹൻലാലിനൊപ്പം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. അമ്പലപ്പുഴയിലെ യുഡിഫ് പിന്തുണയുള്ള സ്വതന്ത്രൻ ജി സുധാകരനും ഭാര്യയ്ക്കൊപ്പമെത്തി വോട്ടു ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ​ഗുരുവായൂരിൽ വോട്ടു ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പ്രമുഖർ രാവിലെ വോട്ടു ചെയ്തവരിൽപ്പെടുന്നു. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് … - [ഭരണമാറ്റമോ തുടർഭരണമോ ?; നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്](https://keralashabdham.com/voting-for-the-kerala-assembly-elections-will-be-held-today/): സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തും. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രതിനിധികള്‍ക്കെതിരെ കേസ്രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്. ഇതിൽ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാര്‍ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. വീണ്ടും അക്കൗണ്ട് … - [പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം](https://keralashabdham.com/election-commission-advice-police-to-take-case-on-bjp-s-vote-buying-incident/): പാലക്കാട് വോട്ടിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തിൽ കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദേശം. ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കളക്ടറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന പൊലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ … - [മാറാത്തത് ഇനി മാറും എന്നു പറഞ്ഞത് ഇതൊക്കെയാണ്, ബിജെപി തോല്‍വി സമ്മതിച്ചു: ഷാഫി പറമ്പില്‍](https://keralashabdham.com/shafi-parambil-mp-wants-the-bjp-to-understand-that-palakkad/): വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങളില്‍ വീണുപോകുന്ന സ്ഥലമല്ല പാലക്കാടെന്ന് ബിജെപി മനസ്സിലാക്കണമെന്ന് ഷാഫി പറമ്പില്‍ എംപി. പണം നല്‍കിയ പാലക്കാടിനെയോ, പാലക്കാട്ടെ വോട്ടിനേയോ വാങ്ങാന്‍ കഴിയില്ല. ബിജെപിയുടെ പണത്തെ വോട്ടര്‍മാര്‍ തിരസ്‌കരിക്കും. പാലക്കാട്ടെ ജനങ്ങള്‍ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതും വിജയിപ്പിക്കുന്നതും നമ്മളുയര്‍ത്തുന്ന രാഷ്ട്രീയം കൊണ്ടാണ്. പിന്നെ അവര്‍ക്ക് നല്‍കുന്ന സ്‌നേഹം ഇരട്ടിയായി തിരിച്ചു നല്‍കുന്നു എന്നതാണ് എന്റെ അനുഭവം. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും ജനങ്ങള്‍ക്കും പുല്ലു വില കല്‍പ്പിക്കുകയാണ് ചെയ്യുന്നത്mമൂന്നും നാലും വണ്ടികള്‍ നിരനിരയായി പോയി, അതില്‍ നിന്നും സഹായികള്‍ വീടുകളില്‍ പണം നല്‍കി തെരഞ്ഞെടുപ്പിനെ നേരിടാമെന്നത് വ്യാമോഹമാണ്. നേരായ മാര്‍ഗത്തിലൂടെ ജയിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി സമ്മതിച്ചിരിക്കുകയാണ്. പരാജയം ബിജെപി സമ്മതിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നേരിട്ടു വന്ന് പ്രചാരണം നടത്തിയ മണ്ഡലമാണ് പാലക്കാട്. പ്രധാനമന്ത്രി നേരിട്ടു നടത്തിയ പ്രചാരണത്തിന് ഒരു തരത്തിലുള്ള ഫലവുമില്ലെന്ന് സ്ഥാനാര്‍ത്ഥി തന്നെ സമ്മതിക്കുന്നതാണ് ഈ ഏര്‍പ്പാട്. ഇത് … - [പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്](https://keralashabdham.com/congress-alleges-that-bjp-gave-money-to-voters-in-palakkad-constituency/): വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം വിതരണം ചെയ്യുന്നത് കണ്ടത്. പണം നല്‍കുന്നത് കണ്ട് ഞങ്ങള്‍ വീട്ടിലെത്തി നോക്കി. 5000 രൂപയുണ്ടായിരുന്നു. പണം നല്‍കി വോട്ടു ചോദിക്കരുതെന്നും, അല്ലാതെ വോട്ടു ചോദിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്ന കാറില്‍ നിന്നാണ് സ്ത്രീ ഇറങ്ങിപ്പോയി പണം നല്‍കിയത്. അവിടെ നിന്നും പോയ ബിജെപി പ്രവര്‍ത്തകര്‍ … - [സ്വര്‍ണവിലയില്‍ മുന്നേറ്റം: ഒറ്റയടിക്ക് 2920 രൂപ വര്‍ധിച്ചു](https://keralashabdham.com/kerala-gold-rate-today-gold-rate-increased-4/): ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 2920 രൂപയാണ് വര്‍ധിച്ചത്. 1,12,800 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 365 രൂപയാണ് വര്‍ധിച്ചത്. 14,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 2700 പോയിന്റ് മുന്നേറി; രൂപയ്ക്ക് 50 പൈസ നേട്ടംജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. - [കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു](https://keralashabdham.com/congress-leader-mohsina-kidwai-passes-away/): കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്നു പുലർച്ചെയോടെ ദില്ലിക്കടുത്ത് നോയിഡയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. - [ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും](https://keralashabdham.com/sabarimala-womens-entry-supreme-courts-nine-member-constitution-bench-to-hear-the-matter-again-today/): ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. കേന്ദ്രത്തിന്റെ വാദമാകും ഇന്നും നടക്കുക. ശബരിമല യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന് കേന്ദ്രം ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നതാണ് കേന്ദ്രസ‍ക്കാരിന്റെ നിലപാടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വാദത്തിനിടെ സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു. - [അതിഥി തൊഴിലാളികളുടെ അഞ്ച് കിലോ എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രം](https://keralashabdham.com/government-doubles-lpg-quota-for-migrant-workers/): പാചകവാതക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്തതു കൊണ്ടാണ് പകരം സംവിധാനം. ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതു മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അഞ്ച് കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം കൂട്ടിയിരുന്നു. ഗാർ‌ഹിക കണക്‌ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാമെന്നതാണു നേട്ടം. തിങ്കളാഴ്ച മാത്രം അഞ്ച് കിലോഗ്രാമിന്റെ 1.06 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഫെബ്രുവരിയിൽ പ്രതിദിന ശരാശരി വിതരണം 77,000 മാത്രമായിരുന്നു. മാർച്ച് 23ന് ശേഷം 7.8 ലക്ഷം ചെറു സിലിണ്ടറുകളാണു നൽകിയത്. എൽപിജി പ്രതിസന്ധി കടുത്തതിന് പിന്നാലെ ദില്ലിയടക്കം പ്രധാന ന​ഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ സിലിണ്ടർ കിട്ടാത്തതാണ് പലരും പ്രതിസന്ധിയായി പറഞ്ഞത്. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് … - [കടുത്ത ചൂട്; എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്](https://keralashabdham.com/high-temperature-warning-in-eight-districts-yellow-alert/): സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നുമുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട്‌ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് … - [എസ്ഐആർ; ബം​ഗാളിൽ അന്തിമ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടർമാർ](https://keralashabdham.com/sir-more-than-9-million-voters-were-left-out-of-the-final-voter-list-in-bengal/): ബംഗാളിൽ അന്തിമ വോട്ടർ പട്ടികയിൽനിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടർമാർ. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്. ബംഗാൾ പിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് വോട്ടർപട്ടിക കരുവാക്കുന്നുവെന്ന മമത ബാനർജിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് എസ്ഐആറിനുശേഷമുള്ള ഞെട്ടിക്കുന്ന കണക്കുകൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന പട്ടിക പുറത്തുവിട്ടപ്പോഴാണ് 90 ലക്ഷത്തിലേറെ വോട്ടർമാർ ഒറ്റയടിക്ക് പുറത്തായത്. മുർഷിദാബാദിൽ മാത്രം ജുഡീഷ്യൽ പരിശോധനക്ക് വിധേയമായ 11,01,145 പേരിൽ 4,55,137 പേരാണ് നീക്കം ചെയ്യപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ 2.23 ലക്ഷത്തോളവും, മാൾഡയിൽ 2.39 ലക്ഷത്തിലധികവും, പൂർബ ബർധമാൻ ജില്ലയിൽ 2.09 ലക്ഷവും, നാദിയയിൽ 2.98 ലക്ഷവും ഒഴിവാക്കപ്പെട്ടുവെന്നാണ് കമ്മീഷൻ ഡാറ്റ വ്യക്തമാക്കുന്നത്. ഹിന്ദു നാമശൂദ്ര, മതുവ സമുദായങ്ങൾ കൂടുതലുള്ള നാദിയ, നോർത്ത് 24 പർഗാനാസ് ജില്ലകളിൽ സൂക്ഷ്മ പരിശോധനക്കുശേഷമുള്ള പുറത്താക്കലുകൾ യഥാക്രമം 77.86 ശതമാനവും 55.08 ശതമാനവുമാണ്. ചരിത്രത്തിലാദ്യമായി ജില്ല തിരിച്ച് വോട്ടർമാർ വോട്ടു ചെയ്യാൻ യോഗ്യരാണോ അല്ലയോ എന്ന് രേഖപ്പെടുത്തിയ … - [വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍ ജീവനൊടുക്കി](https://keralashabdham.com/vinod-accused-in-walayar-mob-lynching-case-found-dead/): വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ പറഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. റിമാൻഡിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. വീണ്ടും കോടതിയിൽ ഹാജരാവാൻ പറഞ്ഞതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന. 2025 ഡിസംബര്‍ പതിനെട്ടിനായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് രാംനാരായണ്‍ ഭാഗേല്‍ ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താന്‍ ഒന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായാണന്‍ പറഞ്ഞെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ‘നീ ബംഗ്ലാദേശി ആണോടാ’ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം … - [പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം: സമാധാന ശ്രമങ്ങൾ സ്വാ​ഗതം ചെയ്യുന്നുവെന്ന് ഇന്ത്യ](https://keralashabdham.com/temporary-ceasefire-in-west-asian-conflict-india-welcomes-peace-efforts/): 41 ദിവസം നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം കൈവന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. സമാധാന ശ്രമങ്ങൾ സ്വാ​ഗതം ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഘർഷം തീർക്കാനുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വെടിനിർത്തൽ നല്ല സൂചനയെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. - [ഇന്ത്യയ്ക്ക് ആശ്വാസം; എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 94 ഡോളറിലേക്ക്](https://keralashabdham.com/big-drop-in-oil-prices-after-trump-announces-2-week-ceasefire-with-iran/): അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറില്‍ നിന്ന് 94.57 ഡോളറായി കുത്തനെ ഇടിഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ വിലയും ബാരലിന് ഏകദേശം 20 ഡോളറോളം താഴ്ന്നു. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിപണി ഇതിനോട് പ്രതികരിച്ചു. എണ്ണവില കുറയുകയും ബോണ്ട് നിരക്കുകള്‍ ഉയരുകയും യുഎസ് ഓഹരി വിപണി കുതിച്ചുയരുകയും ചെയ്തു. ആഴ്ചകളോളം നീണ്ടുനിന്ന തടസ്സങ്ങള്‍ക്ക് ശേഷം എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന എണ്ണവില ഇടിഞ്ഞത് ഇന്ത്യയ്ക്കും ആശ്വാസമാകും. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ടതായി വരുമെന്നാണ് … - [ഇനി മണിക്കൂറുകള്‍ മാത്രം ; കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം](https://keralashabdham.com/kerala-assembly-election-public-campaign-ended/): കൊട്ടിക്കയറിയ ആവേശ പ്രചാരണത്തിന് ഒടുവിൽ ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം ചെയ്യും. എക്സിറ്റ് പോളുകൾക്കും ഈ സമയം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം നാളെ പോളിങ് ബൂത്തിൽ എത്തും. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. മധ്യകേരളത്തിലെ 50 മണ്ഡലങ്ങളിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടത്, വലത് മുന്നണികൾ. തൃശ്ശൂരും മണലൂരും പിടിച്ചെടുക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വടക്കൻ കേരളത്തിലും സ്ഥാനാർത്ഥികൾ അവസാനഘട്ട വോട്ടുറപ്പിക്കാനുള്ള … - ['സമനില ഒന്നുംകൂടി തെറ്റിയാല്‍ ആ ഡാഷും കൂടി പൂരിപ്പിച്ചേനേ..'ഡാഷ് മോനേ എന്നു വിളിച്ചതില്‍ പ്രതികരിച്ച് വി ഡി സതീശന്‍](https://keralashabdham.com/%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf/): മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഡാഷ് മോനേ എന്നു വിളിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡാഷ് മോനേ എന്നു പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനേ എന്നാല്‍ എന്താണ് അര്‍ത്ഥം. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. ഒന്നുംകൂടി തെറ്റിയാല്‍ ആ ഡാഷും കൂടി പൂരിപ്പിച്ചേനേ. അങ്ങനെയെങ്കില്‍ കേരളത്തിന് മുഴുവന്‍ നാണക്കേടായേനെയെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്റെ ദൈവമേ, കേരളത്തിന് എന്തു നാണക്കേടായേനെ, രാജ്യം മുഴുവന്‍ ഈ കേരളം അപമാനത്തോടുകൂടി തല കുനിച്ച് നില്‍ക്കേണ്ടി വന്നേനേയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.പിണറായി വിജയനെക്കുറിച്ച് ഒന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ തിരക്കിനിടയില്‍ അതിനു സാധിച്ചില്ല. മലയാളത്തില്‍ ഏറ്റവും മോശമായ വാക്കുകള്‍ പറയുന്ന ആളാണ്. അദ്ദേഹത്തോട് സൂക്ഷിച്ചു സംസാരിക്കണം. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചയാളാണ് പിണറായി വിജയന്‍. 52 വെട്ടു വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിളിച്ചു. പാര്‍ലമെന്റിലെ മികച്ച പാര്‍ലമെന്റേറിയനായ എന്‍ … - [ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം](https://keralashabdham.com/air-india-ticket-prices-to-rise-as-airline-revises-fuel-surcharge/): ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 10 മുതലായിരിക്കും പുതുക്കിയ സര്‍ചാര്‍ജ് ബാധകമാകുക. വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയ പെട്രോളിയം മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും നടപടിക്ക് പിന്നാലെയാണ് ഈ പരിഷ്‌കരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഫ്‌ലാറ്റ് സര്‍ചാര്‍ജിന് പകരം ദൂരത്തിനനുസരിച്ചുള്ള പ്രത്യേക നിരക്കാണ് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 500 കിലോമീറ്റര്‍ വരെയുള്ള ചെറിയ ദൂരങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഒരു സെക്ടറിന് 299 രൂപ അധികമായി നല്‍കണം. അതേസമയം 2,000 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ 899 രൂപ വരെ അധികമായി നല്‍കേണ്ടി വരും. അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ പ്രകടമാകുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ ഒരു സെക്ടറിന് 205 ഡോളര്‍ നല്‍കണം. … - ['ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍](https://keralashabdham.com/chief-minister-pinarayi-vijayan-uses-abusive-language-against-telangana-chief-minister-revanth-reddy%e0%b4%ae%e0%b4%b1%e0%b4%aa%e0%b4%9f/): തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് നടത്തിയ ജനവിധി 2626 മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മില്‍ വാക്‌പോര് മുറുകുന്ന സാഹചര്യത്തിലാണ് പരാമര്‍ശം. തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു ഏപ്രില്‍ മൂന്നിന് എക്‌സ് സന്ദേശത്തിലൂടെ പിണറായി നടത്തിയ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കിയായിരുന്നു കത്ത്. … - [വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ ജീവനൊടുക്കി](https://keralashabdham.com/farmer-found-died-in-cpi-office-at-vaikom-kottayam/): കോട്ടയം വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു. തൈകള്‍ വില്‍പ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കള്‍ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരന്‍ ആയ വ്യക്തി എങ്ങനെ തൂങ്ങിമരിച്ചു എന്നതാണ് ഇവര്‍ ഉന്നയിക്കുന്നത്. കൊലപാതകം ആണോ എന്ന സംശയവും ഇവര്‍ ഉന്നയിക്കുന്നു. അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും ഇരുപാര്‍ട്ടിക്കാരും ആവശ്യപ്പെട്ടു. ബിജെപിയും … - [അനന്തപുരിയിലെ ഏറ്റവും നല്ല ബോളിയും പായസവും അവാർഡ് അംബിസ് കിച്ചന്.](https://keralashabdham.com/ambis-kitchen/): ഈറ്റ് ഇൻ ട്രിവാൻഡ്രം പീപ്പിൾസ് ചോയ്‌സിലൂടെ കണ്ടെത്തിയ അനന്തപുരിയിലെ ഏറ്റവും നല്ല ബോളിയും പായസവും കാറ്റഗറിയിൽ ഒന്നാം സ്ഥാനം അംബിസ് കിച്ചന് ലഭിച്ചു . തുടർച്ചയായി 4 ആം വർഷമാണ് അംബിസ് കിച്ചൻ ഈ അവാർഡ് സ്വന്തമാക്കുന്നത്. “നിങ്ങൾ നൽകുന്ന സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ ഞങ്ങളുടെ ഉത്തരവാദിത്തവും സമർപണബോധവും ഉയരുകയാണ്. ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ടാകുമ്പോളും അത് ഞങ്ങളെ മനസിലാക്കി ഞങ്ങളെ കൂടെ തന്നെ നിർത്താൻ നിങ്ങൾ നൽകുന്ന പിന്തുണ പറഞ്ഞാൽ തീരുന്നതല്ല.. തുടർന്നും നിങ്ങളുടെ എല്ലാവിധ സഹായസഹകരണങ്ങളും കൂടെ തന്നെ ഉണ്ടാകും എന്ന വിശ്വാസത്തിൽ ഞങ്ങൾ മുന്നോട്ട് പോകുകയാണ്.. എല്ലാവരുടെയും ആശിർവാദങ്ങളും പ്രതീക്ഷിക്കുന്നു” അവാർഡ് ഏറ്റുവാങ്ങി കൊണ്ട് അംബിസ് കിച്ചൻ പ്രതിനിധി മഹേഷ് ശിവരാമൻ സംസാരിച്ചു. - ['100 സീറ്റുറപ്പ്' ; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്ന് വി ഡി സതീശന്‍](https://keralashabdham.com/cpm-corpse-eaters-when-eight-districts-are-counted-from-the-north/): നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താനെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്. വയനാട്ടിലെ വീട് നിര്‍മാണത്തില്‍ സിപിഎമ്മാണ് നിലവില്‍ പ്രതിരോധത്തിലെന്നും അവരുടെ കളവ് മറച്ചുവയ്ക്കാന്‍ ചെയ്തതാണ് അതെന്നും സതീശന്‍ ആരോപിച്ചു. ആപ്പ് വഴിയാണ് കോണ്‍ഗ്രസ് പണം ശേഖരിച്ചത്. അതിന്റെ കണക്കുകള്‍ ഹാജരാക്കി. ഞങ്ങള്‍ ഒന്നിലും പിന്നോട്ട് പോയിട്ടില്ല. പയ്യന്നൂരിലും അഭിമന്യുവിന്റേതും വിഷ്ണുവിന്റേതും ഉള്‍പ്പടെ മൂന്ന് രക്തസാക്ഷികളുടെ ഫണ്ട് സിപിഎം അടിച്ചുമാറ്റി. ശവംതീനികളാണ്. അയ്യപ്പന്റെ സ്വര്‍ണവും അടിച്ചുമാറ്റി. ദ്വാരപാലക ശില്‍പം കൊണ്ടുപോയി കോടീശ്വരന് വിറ്റു. കമിഴ്ന്ന് വീണാല്‍ … - [നിലപാടുകൾ സ്വാ​ഗതാർഹം ; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ](https://keralashabdham.com/iran-praises-india-efforts-to-end-war-through-talks-iran-providing-safe-route-to-india-in-hormuz/): യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ രം​ഗത്ത്. സംഘർഷം തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമെന്ന് ഇറാൻ അംബാസഡർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത കിട്ടുമെന്നും ഇറാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരു കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നിരുന്നു. എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടിയാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഗ്രീൻ ആശ എന്ന കപ്പലാണ് സുരക്ഷിതമായി കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചത്. 15,400 ടൺ എൽപിജിയാണ് കപ്പലിലുള്ളത്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി. ആകെ 87000 ടൺ എൽപിജി നിറച്ച നാല് കപ്പലുകൾകൂടി ഉടൻ ഹോർമുസ് കടക്കാൻ കാത്തിരിക്കുകയാണ്. അതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവർത്തിച്ചു. ഹോർമുസ് കടൽപാത തുറക്കേണ്ടതിൻറെ ആവശ്യകത ഇറാൻ വിദേശകാര്യ മന്ത്രിയെ ഇന്ത്യ അറിയിച്ചതായും സൂചനയുണ്ട്. ആഗോള വ്യാപാരത്തിന് ഈ കടൽപാത അതീവ നിർണായകമാണെന്ന് … - [ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍](https://keralashabdham.com/bomb-thrown-at-bjp-ward-members-house-four-cpm-workers-arrested/): കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ആദര്‍ശ്, ജീനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് 4 പ്രതികളിലേക്ക് പൊലീസ് എത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. പാട്യം പതിനാറാം വാര്‍ഡ് പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃത്യം നടത്തിയ 3 പേരെ കൂടാതെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരാളെ കൂടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. - [തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍](https://keralashabdham.com/chief-electoral-officer-with-strict-restrictions-voting/): സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മണിക്ക് തന്നെ പരസ്യ പ്രചരണം അവസാനിപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പ് പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ അല്ലെങ്കില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷന്‍, സിനിമ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. റേഡിയോ വഴിയുള്ള പ്രചാരണങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. … - [പുതുചരിത്രം കുറിച്ച് ആർട്ടിമിസ് 2; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ച സംഘമായി ഓറിയോൺ പേടകം](https://keralashabdham.com/artemis-ii-astronauts-swing-around-the-moon-in-historic-flyby-regain-connection-with-earth/): ചന്ദ്രന്‍റെ തൊട്ടടുത്തെത്തി ചരിത്രംകുറിച്ച് ആർട്ടിമിസ് 2. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച സംഘമായി ഓറിയോൺ പേടകത്തിലെ സംഘം മാറി. അപ്പോളോ 13 സഞ്ചരിച്ചതിനേക്കാള്‍ 6,616 കിമീ ദൂരം അധികമാണ് ആർട്ടിമിസ് 2 ദൗത്യസംഘം സഞ്ചരിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ് ഒറിയോണ്‍ പേടകം ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയത്. 4,06,788 കിലോമീറ്റർ ദൂരമാണ് പേടകം സഞ്ചരിച്ചത്. പേടകം ചന്ദ്രനെ ചുറ്റുകയും ചെയ്തു. 54 വർഷത്തിന് ശേഷമാണ് ചന്ദ്രന് പിന്നിലൂടെ ഒരു പേടകം യാത്ര ചെയ്യുന്നത്. പേടകം ചന്ദ്രന് പിന്നിലൂടെ കടന്നുപോയപ്പോൾ 40 മിനിറ്റ് ബ്ലാക്ക് ഔട്ട് സംഭവിച്ചിരുന്നു. എന്നാൽ പേടകവും ഭൂമിയുമായുള്ള ആശയവിനിമയം വെെകാതെ പുനഃസ്ഥാപിച്ചു. നിലവിൽ ചന്ദ്രോപരിതലത്തോട് ഏറ്റവും അടുത്തെത്തിയിരിക്കുകയാണ് ഓറിയോൺ. നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ … - [ശബരിമല യുവതി പ്രവേശനം; ഹർജികളിൽ സുപ്രീം കോടതിയുടെ വാദം കേള്‍ക്കൽ ഇന്നുമുതൽ](https://keralashabdham.com/sabarimala-women-entry-supreme-court-bench-hearing-review-petitions/): ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയുടെ വിശാല ഭരണഘടന ബെഞ്ചിൽ ഇന്ന് മുതൽ വാദം കേൾക്കൽ ആരംഭിക്കും. പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും ഇന്ന് ആരംഭിക്കുക. മറ്റന്നാൾ വരെയാണ് പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവർക്ക് വാദം ഉന്നയിക്കാൻ ഉള്ള സമയം. അതേസമയം അനിവാര്യ സാഹചര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് മതപണ്ഡിതർ ആണെന്നാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വയ്ക്കുന്ന വാദം. യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ വിശാല ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, അരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി, ബി വി നാഗരത്ന തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. - [നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ; ഇന്ന് കൊട്ടിക്കലാശം](https://keralashabdham.com/kerala-assembly-election-2026-campaign-ldf-udf-bjp-climax-kottikalaasham-today/): സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരത്തന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയ‍ർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന് എൽഡിഎഫ് പ്രതീക്ഷിക്കുമ്പോൾ, ശബരിമലയും ഭരണവിരുദ്ധ വികാരവും അധികാരത്തിലേക്ക് എത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കറുത്ത കുതിരകളാകും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞതായിരുന്നു വടക്കൻ കേരളത്തിലെ കഴിഞ്ഞ മൂന്നാഴ്ച കാലത്തെ പ്രചാരണ രംഗം. വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ടും പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും എല്ലാം അവസാന ദിനങ്ങളിൽ സജീവ ചർച്ചയായി. അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കോഴിക്കോടും പാലക്കാടും … - [900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി ; സർക്കാരിന്റെ പ്രോ​ഗ്രസ് കാർഡ് പുറത്തു വിട്ട് മുഖ്യമന്ത്രി](https://keralashabdham.com/pinarayi-vijayan-said-that-97-percent-of-the-900-promises-made-in-the-manifesto-for-the-last-assembly-elections-have-already-been-implemented/): കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് അനുസരിച്ച് 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. ബാക്കിയുള്ളവ അന്തിമ ഘട്ടത്തിലാണ്. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകിയത് സർക്കാരിന്റെ പ്രധാന നേട്ടമാണ്. മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. ഡിജിറ്റൽ സർവേ നടപടികളിൽ റവന്യൂ ഉദ്യോഗസ്ഥർ വ്യാപൃതരായതിനാലാണ് പട്ടയവിതരണം അഞ്ച് ലക്ഷം കവിയാതിരുന്നത്. അല്ലെങ്കിൽ ആ ലക്ഷ്യം മറികടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. പിഎസ്‌സി വഴി ഏറ്റവും കൂടുതൽ നിയമനം നടത്തിയ സംസ്ഥാനം കേരളമാണ്. മൂന്ന് ലക്ഷത്തിലധികം നിയമനം നടത്തി. അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിച്ചു. പഠനം … - [സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്](https://keralashabdham.com/kerala-gold-rate-updation-april-06/): കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും. കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13670 രൂപയാണ്. പവന് 109360 രൂപ നല്‍കണം. വെള്ളിയുടെ വില കുറേ ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയാണ് വെള്ളിക്ക് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2500 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4635 രൂപയായി കുറഞ്ഞിട്ടുണ്ട്. അവധികള്‍ക്ക് ശേഷം വ്യാപാരം തുടങ്ങുന്ന ദിനമായതിനാല്‍ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാന്‍ കാത്തിരിക്കണം. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11235 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പവന് 89880 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8750 രൂപയും പവന് 70000 രൂപയും നല്‍കണം. … - [കണ്ണൂരില്‍ ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍](https://keralashabdham.com/bomb-thrown-at-bjp-members-house-in-kannur-attackers-wearing-masks-carried-out-the-attack/): കണ്ണൂര്‍ പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പാട്യം പതിനാറാം വാര്‍ഡ്പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ട് തവണയാണ് ബൈക്കില്‍ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞത്. ഒരു ബോംബ് വീടിന് മുന്നിലെ മുറ്റത്തും മറ്റൊന്ന് റോഡില്‍ വീണുമാണ് പൊട്ടിയത്. വീടിന് കേടുപാടുകള്‍ പറ്റിയിട്ടില്ല. കതിരൂര്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നേരത്തെ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശങ്ങളിലൊന്നാണ് പത്തായക്കുന്ന്. ബിജെപിയുടെ സ്വാധീന പ്രദേശങ്ങളിലൊന്നാണിത്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെയുള്ള ബോംബേറ് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. - [പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടിപി രാമകൃഷ്ണൻ](https://keralashabdham.com/perambra-announcement-controversy-ldf-candidate-tp-ramakrishnan-responds-to-election-commission/): അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. പേരാമ്പ്രയിലെ അനൗൺസ്മെന്റ് ഏറെ വിവാദമായിരുന്നു. തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിന് ഇല്ലെന്ന് വിശദീകരിച്ച് ടിപി രാമകൃഷ്ണനും രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽഡിഎഫ് അല്ല. ഇടതുപക്ഷം അങ്ങനെയൊരു അനൗൺസ്മെൻ്റ് നടത്തിയിട്ടില്ല. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്നും പെൻഡ്രൈവ് നൽകാനും തയ്യാറാണെന്നും ടിപി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ക്ഷുഭിതനായാണ് ടിപി മറുപടി നൽകിയത്. മണ്ഡലത്തിലെ സിറ്റിം​ഗ് എംഎൽഎയായ ടിപി രാമകൃഷ്ണന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ഫാത്തിമ തെഹ്ലിയയുടെ സ്ഥാനാർഥിത്വം. - [കാട്ടാക്കടയിൽ 21കാരി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്](https://keralashabdham.com/woman-gives-birth-at-home-baby-dies-injuries-found-husband-says-he-is-not-aware-that-she-was-pregnant/): കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല എന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. താൻ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. കഠിനമായ വയറുവേദനയുണ്ടെന്നാണ് 21കാരി പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ പോകാൻ സാധനങ്ങൾ എടുക്കാൻ റൂമിൽ കയറിയപ്പോഴാണ് രക്തക്കറ കണ്ടത്. കുഞ്ഞിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഉടനെ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച സമയത്തു തന്നെ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കുഞ്ഞിന്‍റെ ദേഹത്ത് മുറിവുകൾ കണ്ടതോടെ ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. കാട്ടാക്കട പൊലീസ് ആശുപത്രിയിൽ എത്തി. യുവതി നിലവിൽ ചികിത്സയിലാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ കുഞ്ഞിന്‍റെ മരണ കാരണം … - [സാഹചര്യം നിരീക്ഷിക്കുന്നു ; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ](https://keralashabdham.com/air-india-has-cancelled-its-flight-services-to-israel-amid-ongoing-tensions-between-iran-and-israel/): ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്. നേരത്തെ ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇസ്രയേലിൽ ഏകദേശം 40,000ൽ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി അവിടെ നിന്ന് റോഡ് മാർഗം ഇസ്രയേലിലേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ എംബസിയും ഈ സാഹചര്യത്തെ സൂക്ഷമമായിത്തന്നെ വീക്ഷിക്കുന്നുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ വംശജരുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡറായ ജെ പി സിങ് ഇന്ത്യക്കാരുമായി പ്രത്യേക ഓൺലൈൻ മീറ്റിങ്ങുകൾ നടത്തിയിരുന്നു. - [വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്](https://keralashabdham.com/ubers-free-ride-on-polling-day-bike-taxis-banned/): വോട്ടെടുപ്പ് ദിനത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പ് ആയ ഊബര്‍ പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതിയില്‍ ബൈക്ക് ടാക്‌സികള്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞ് കേരള ഓണ്‍ലൈന്‍ ടാക്‌സി യൂണിയന്‍. കേരള ഓണ്‍ലൈന്‍ ടാക്‌സി ഓണേഴ്‌സ് അസോസിയേഷന്‍ (കെഒടിഒഎ) സംസ്ഥാന പ്രസിഡന്റ് പി സന്തോഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ഞ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ക്ക് ഈ സൗജന്യപദ്ധതിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. അഡിഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പി ബി നൂഹ് ആണ് ഊബറിന് കര്‍ശന നിര്‍ദേശം നല്‍കിയത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് വോട്ടര്‍മാര്‍ക്ക് കാര്‍, ഓട്ടോ എന്നിവയ്‌ക്കൊപ്പം ബൈക്ക് ടാക്‌സിയും വോട്ടെടുപ്പ് ദിനത്തില്‍ സൗജന്യമായി അനുവദിക്കുമെന്ന് ഊബര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് ടാക്‌സികള്‍ക്ക് യാതൊരുവിധ നിരക്കും നിശ്ചയിക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല എന്ന് ഗതാഗത വകുപ്പ് വിവരാവകാശ രേഖയിലൂടെ വ്യക്തമാക്കിയിരുന്നു. ഈ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. യാതൊരുവിധ പെര്‍മിറ്റുമില്ലാതെ അനധികൃതമായി സര്‍വീസ് … - [സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്](https://keralashabdham.com/heavy-rain-in-the-state-today-yellow-alert-in-four-districts/): സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. വ്യാഴാഴ്ച വരെയാണ് ഇടിമിന്നലോട് കൂടിയ മഴ പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. - [വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കേസെടുത്ത് പൊലീസ്; വിവാദം സജീവമാക്കി യുഡിഎഫും എൽഡിഎഫും](https://keralashabdham.com/vadanappally-kit-clash-police-request-permission-for-fir-follow-up/): തൃശൂർ വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് വേണ്ടിയാണ് പൊലീസ് അനുമതി തേടിയത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. കോടതി ഇന്നു വാദം കേൾക്കും. അതേസമയം, തൃശൂരിൽ കിറ്റ് വിവാദത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി. സംഭവത്തിൽ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കിറ്റുകൾ വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്തതാണെന്ന് ആവർത്തിക്കുകയാണ് സതീഷ്. വിഷയം സജീവമാക്കി നിർത്തുകയാണ് യുഡിഎഫും എൽഡിഎഫും. തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തുകയാണ് കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. … - [ശബരിമല യുവതി പ്രവേശനം, സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും](https://keralashabdham.com/sabarimala-women-entry-supreme-court-trial-from-tomorrow/): ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക. ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം യുവതി പ്രവേശനത്തെ എതിർത്തിരുന്നു യുവതിപ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങിയാണ് സംസ്ഥാനം പുതിയ സത്യവാങ്മൂലം നല്കിയത്. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്.യുവതിപ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡും വാദങ്ങൾ സമർപ്പിച്ചത്. ശബരിമലയിൽ യുവതിപ്രവേശനവിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്ത്രി … - [വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ](https://keralashabdham.com/nda-candidate-anjali-nair-to-approach-high-court-again-today/): വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി നായർ എന്നാക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വരണാധികാരിയോട് നിർദേശിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അഞ്ജലി വീണ്ടും കോടതിയെ സമീപിക്കുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുള്ള കലാശക്കൊട്ട് നാളെയാണ്. അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചാരണത്തിന് ലഭിച്ചുള്ളൂവെങ്കിലും റോഡ് ഷോകളും കൺവെൻഷനുകളും പര്യടനങ്ങളും അടക്കം വിവിധതരം പ്രചാരണങ്ങൾ മുന്നണികൾ പൂർത്തിയാക്കി. - [സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്](https://keralashabdham.com/three-more-days-for-kerala-to-reach-polling-booths/): സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം. അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളിയാവുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. അതേസമയം, കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ തുടരുകയാണ്. ഇന്നലെ ബേപ്പൂരിൽ എൻഡിഎ സ്ഥാനാർഥിയുടെ ഉൾപ്പെടെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാടെത്തും. അതേസമയം, ഇടത് സ‍ർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശ്ശേരിയിൽ നടക്കും. അതേസമയം, ഡീൽ വിവാദങ്ങളിൽ ആരംഭിച്ച പ്രചാരണങ്ങൾ പിന്നീട് സംവാദ വെല്ലുവിളികലൂടെ കടന്ന് കോൺഗ്രസ് പിരിച്ച വയനാട് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിലൂടെ കണ്ണൂരിലെ വ്യാജ ആധാർ കാർഡുകളുടെ നിർമ്മാണ ആരോപണത്തിൽ എത്തി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ്. ശേഷിക്കുന്ന മണിക്കൂറുകളും, ഒപ്പം കലാശക്കൊട്ടിന്റെ അവസാന നിമിഷങ്ങൾ … - [കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനവഞ്ചനയാണ് വയനാട് ദുരന്തബാധിതരോട് കോൺ​ഗ്രസ് ചെയ്തത്: എംവി ജയരാജൻ](https://keralashabdham.com/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81/): കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനവഞ്ചനയാണ് വയനാട് ദുരന്ത ബാധിതരോട് കോൺ​ഗ്രസ് ചെയ്തതെന്ന് എംവി ജയരാജൻ. കണക്കിൽ ആകെ ദുരൂഹതയാണ്. കൃത്യമായ കണക്കുകൾ അവതരിപ്പിക്കാൻ കെ പി സി സി നേതാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് തയ്യാറാക്കിയ ആപ്പ് എവിടെയെന്നും ഇതിന്റെ വിവരങ്ങൾ പരസ്യപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തണം ജോയിന്റ് അക്കൗണ്ടിൽ എത്ര പണം അവശേഷിക്കുന്നുവെന്ന് പറയാൻ തയ്യാറാകണമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞത് വീണ്ടും മാറ്റി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പിരിച്ച പണം കെ പി സി സി ക്ക് കൈമാറിയോ? 54 കോടി രൂപ ആപ്പിലൂടെ പിരിച്ചു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വരുന്ന വിവരം സർവീസ് സംഘടനകൾ എത്ര തുക ഫണ്ടിലേക്ക് നൽകി വീട് വെക്കാൻ പണം ഇല്ലെന്നു പറയുന്ന കൊൺ​ഗ്രസ് മറ്റൊരു ഫണ്ട് പിരിവിനു തയ്യാറാകുമോ? 120 ദിവസങ്ങൾ കൊണ്ട് … - [ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; 'തെരച്ചിൽ ഊർജിതമാക്കണം', കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ](https://keralashabdham.com/k-c-venugopal-intervenes-in-the-case-of-a-malayali-woman-missing-while-trekking-in-kodagu/): കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവത്തില്‍ ഇടപെടലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാദാപുരം സ്വദേശി ശരണ്യ(36)യെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കെസി വേണുഗോപാല്‍ കർണാടക സർക്കാരിനോട് സംസാരിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി തിരച്ചിൽ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെ സി വേണുഗോപാൽ സംസാരിച്ചു. തെരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തുകയും അതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും കെ സി വേണുഗോപാല്‍ സംസാരിച്ചു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ 10 പേര്‍ … - [കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു](https://keralashabdham.com/kerala-assembly-election-2026-bjp-kit-for-vote-allegation-in-thrissur-vadanappally-actor-devan-in-godown-dramatic-moves/): തൃശൂരിൽ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. തൃശൂര്‍ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതോടെ സ്ഥലത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബിജെപി കോൺഗ്രസ് പ്രവർത്തകർ ഏറെ നേരം നേർക്കുനേർ നിലയുറപ്പിച്ചു. ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ ഗോഡൗണിനെ മുകളിലെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്. ദേവൻ പുറത്തുവന്നശേഷം ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, ബിജെപി നേതാവ് ബഗീഷ് പൂരാടന്‍റെ വാഹനം പൊലീസ് പരിശോധിച്ചു. ഗോഡൗണ്‍ ഉടമയിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചു. നാലായിരത്തോളം കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ബിജെപി തയ്യാറാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം, സംഘര്‍ഷത്തിനിടെയും പരിശോധനയുമായി തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് … - ['LDFന്റെ ഒരു ഡസൻ മന്ത്രിമാർ തോൽക്കും, UDF നൂറിലധികം സീറ്റുകൾ നേടും'; വി ഡി സതീശൻ](https://keralashabdham.com/ldf%e0%b4%a8%e0%b4%b1opposition-leader-v-d-satheeshan-predicts-udf-will-win-over-100-seats-in-kerala-assembly-elections/): വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും പോളിങ്ങിന് ശേഷം ബാക്കി ഉറപ്പിച്ച് പറയാമെന്നും സീറ്റുകളുടെ എണ്ണം നൂറിൽ കുറയില്ലെന്നും വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം വയനാട് പുനരധിവാസത്തിൽ അക്കൗണ്ട് വിവരങ്ങൾ പുറത്ത് പറഞ്ഞതോടെ അക്കാര്യത്തിൽ വ്യക്തത വന്നെന്നും വി ഡി സതീശൻ പറഞ്ഞു. പുനരധിവാസത്തിനായി എഐസിസി, കെപിസിസി ഫണ്ടിൽ നിന്നും പണം ലഭിക്കും. മറ്റാരെങ്കിലും പണം തന്നാൽ അതും വാങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘കോൺഗ്രസ് പുറത്ത് വിട്ട കണക്കുകൾ കള്ളകണക്കാണെന്ന് ആർക്കും പറയാം. സിപിഐഎം നുണയാണ് പ്രചരിപ്പിക്കുന്നത്. യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കും. ഒരു ഡസൻ മന്ത്രിമാർ പരാജയപ്പെടും. അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. തിരുവനന്തപുരത്ത് ഒരു സീറ്റാണ് ഉള്ളത്, എട്ടു സീറ്റുവരെ ലഭിക്കാം. അതേസമയം കൊല്ലത്തെ രണ്ട് സീറ്റ് എട്ടുവരെയായി ഉയരും. കാസർകോട് നിന്നും എറണാകുളത്തേക്ക് … ## Pages - [അമേരിക്കക്ക് തിരിച്ചടി നൽകി ചൈന; ബോയിംഗ് വിമാനങ്ങളുടെ ഡെലിവറി നിർത്താൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി](https://keralashabdham.com/china-retaliates-against-us-instructs-airlines-to-halt-deliveries-of-boeing-aircraft/): അമേരിക്കയുടെ 145% തീരുവ എന്ന വലിയ പ്രഹരത്തിന് ശേഷം പല വഴികളിലൂടെ തിരിച്ചടി നടത്തി ചൈന. ഏറ്റവും ഒടുവിൽ ഇതാ ബോയിംഗ് വിമാനങ്ങളുടെ ഡെലിവറി നിർത്താൻ ചൈന വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. യുഎസ് കമ്പനികളിൽ നിന്ന് വിമാനവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും പാർട്സുകളും വാങ്ങുന്നത് നിർത്താൻ ചൈനീസ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയുടെ ഈ നടപടി എന്തായാലും കൃത്യമായി ഏറ്റിട്ടുണ്ട്. കാരണം, ചൈന ഓർഡറുകൾ മരവിപ്പിച്ചതോടെ ബോയിംഗ് ഓഹരികൾ ഇടിഞ്ഞു. ചൈനയെ പ്രധാന വിപണിയായി കണക്കാക്കുന്ന ബോയിംഗിന് വലിയ പ്രഹരമാണ് ചൈന ഈ നടപടിയിലൂടെ നൽകിയിരിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം ഇതോടെ കൂടിയിരിക്കുകയാണ്. ബോയിംഗിന്റെ ഓഹരികൾ വ്യാപാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ 3% ഇടിഞ്ഞു. എതിരാളിയായ എയർബസ് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അതേസമയം, അമേരിക്കയിൽ നിന്നും വിമാനവുമായി ബന്ധപ്പെട്ട ഘടകങ്ങൾ വാങ്ങുന്നത് നിർത്താനുള്ള ചൈനയുടെ തീരുമാനം ആഗോള വ്യോമയാന പദ്ധതികളെ വരെ തകിടം മറിച്ചേക്കാം. ഷാങ്ഹായ് … - [About Us: Keralashabdham.com](https://keralashabdham.com/about-us-keralashabdham-com/): “The Voice of Kerala” About Us: Keralashabdham is a leading Malayalam online news portal dedicated to providing accurate, unbiased, and up-to-date news to the people of Kerala and beyond. We aim to empower our readers with knowledge, foster critical thinking, and promote constructive dialogue. Vision: To become the most trusted and widely read Malayalam online news portal, showcasing Kerala’s rich cultural heritage and diversity while promoting social justice, equality, and democratic values. Core Values: News Categories: Features: Contact Us: Contact: keralashabdhamnews@gmail.com - [Home](https://keralashabdham.com/) [comment]: # (Generated by Hostinger Tools Plugin)