Uncategorized
-
ഗ്രാമ കൗതുകങ്ങളുടെ കലവറ – Dr. വള്ളിക്കാവ് മോഹൻദാസ്
മറവി തിന്ന ഗ്രാമ കൗതുകങ്ങളുടെ കലവറയിൽ ഗ്രാമീണ ജീവിതകാഴ്ചകൾ തെളിവാർന്ന് വരുന്ന അനുഭവം പ്രധാനം ചെയ്യുന്ന പുസ്തകം വായനയ്ക്കപ്പുറം വൈജ്ഞാനിക തലത്തിലേക്ക് കടന്നു നിൽക്കുന്നത് ഇന്നലെയും ഇന്നും ഇഴ ചേർക്കുന്നിടത്താണ്…. കാർഷിക സംസ്കാരത്തിന്റെ മുദ്രകളും പദങ്ങളും ചൊല്ലുകളും പഴക്കങ്ങളും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും ഉൾച്ചേരുന്ന രചനയിലുടനീളം ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അനുഭവിക്കാം.. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിവിധ നാണയങ്ങളെ കുറിച്ചുള്ള വ്യക്തമായ വിശകലനം പാട്ട് രൂപത്തിൽ നാണയ കിലുക്കം ആയി ഉൾചേരുന്നു. ആഴ്ചചന്തയും മണ്ണറിവും കൃഷിയും ചില വേറിട്ട വഴക്കങ്ങളും ഗ്രാമീണ ജീവിതത്തിന്റെ ഗതകാല സ്മരണകളും ചേർന്ന് …
Read More » -
സ്കൂളുകൾ തുറന്നു… സംസ്ഥാന തല പ്രവേശനോത്സവം മുഖ്യ മന്ത്രി ഉത്ഘാടനം ചെയ്തു.
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉത്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെൻ്റ്ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. കാലവർഷം ശക്തമായതോടെ സ്കൂൾ തുറക്കൽ നീളുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മഴ ശമിച്ചതോടെ ആശങ്കയൊഴിഞ്ഞ് സ്കൂളുകൾ തുറന്നെങ്കിലും mazha കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ…
Read More » -
വാദ്ധ്യാർ മനയിൽ എം കെ നീലകണ്ഠയ്യർ അന്തരിച്ചു.
കുടമാളൂർ : വാദ്യാൻ മനയിൽ M.K. നീലകണ്ഠയ്യർ – Retd.Head Train clerk (93) നിര്യാതനായി. ഭാര്യാ : പരേതയായ സേതുലക്ഷ്മിയമ്മാൾ. മക്കൾ : പ്രേമ, രാധാ, ഗോപാലകൃഷ്ണൻ, പരേതനായ ത്യാഗരാജൻ, ലത, ഭാഗ്യലക്ഷ്മി, ബാലമുരളീകൃഷ്ണൻ, ശിവകുമാർ, ശ്രീകുമാർ. മരുമക്കൾ : പരേതനായ നടരാജൻ, പരേതനായ ദൈവ ശിഖാമണി, ലതാ, രമാ ദേവി (മണക്കാട്), പ്രകാശ്(പാലക്കാട്), സുന്ദരം ( പാല), മഞ്ജു (കോട്ടയം), ധന്യ, ശ്രീവിദ്യ(ശ്രീവരാഹം). സംസ്കാരം നാളെ (02/06/2025) 2.00 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ ശ്മശാനത്തിൽ.
Read More » -
ജീവനക്കാരെ ശ്വാസംമുട്ടിക്കുന്ന ഗവൺമെന്റ്:- കേരള എൻ.ജി.ഒ അസോസിയേഷൻ
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഓരോന്നോരോന്നായി വെട്ടി മാറ്റുന്ന ഗവൺമെന്റ് ആയി പിണറായി വിജയൻ സർക്കാർ മാറിയിരിക്കുകയാ ണെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം. ജാഫർ ഖാൻ പറഞ്ഞു.സർവീസിൽ നിന്ന് വിരമിക്കുന്നഎൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലയിലെ നേതാക്കൾക്ക് നൽകിയ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.എം.ജാഫർ ഖാൻ.പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശമ്പള പരിഷ്കരണം നടത്തുവാനുള്ള സർക്കാർ തീരുമാനം ജീവനക്കാരുടെ ആനുകൂല്യങ്ങൾ വീണ്ടും വെട്ടിക്കുറയ്ക്കുവാനുള്ള ഗൂഢ തന്ത്രം ആണെന്നും ഇത് ജീവനക്കാർ…
Read More » -
ഒരു വടക്കൻ തേരോട്ടം
കട്ടൻ ബ്രാൻഡ് ഒന്നടിക്കാം..ഒരു വടക്കൻ തേരോട്ടം….. ………………………..കട്ടൻ ബ്രാൻഡ് ഒന്നടിക്കാം….തുള്ളി തുള്ളിക്കളിക്കാം..നുരയിതു പതയും..ഗ്ലാസ്സുകളും നുകരാനായി.എന്താണു സംഭ്രമം…മലയാളികൾ ഏറ്റു പാടുന്ന പ്രശസ്തമായ ഒരു ഗാനത്തിൻ്റെ പാരഡിയുമായി സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാർ തങ്ങളുടെ ഒരു സായം സന്ധ്യയെ ഏറെ രസാകരമാക്കുന്ന താണിപ്പോൾ കാണുന്നത്.ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ഒരു രംഗമാണിത്. ധ്യാൻ ശ്രീനിവാ.സനും ധർമ്മജൻ ബോൾഗാട്ടിയും. അടങ്ങുന്ന ഒരു സംഘം അഭിനേതാക്കൾ ഈ ആഘോഷ പരിപാടിയിലും മറ്റു രംഗങ്ങളിലും കാണാൻ കഴിയും.സാധാരണ ക്കാരായ പ്രത്യേകിച്ചും കാക്കി…
Read More » -
കണ്ണൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കണ്ണൂര്‍-മുഴപ്പിലങ്ങാട് ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ചാലക്കുന്നില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടുവെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. ഇയാളുടെ തലയിലൂടെ ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് മരണം…
Read More » -
സ്വര്‍ണ വില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.ഇന്നലെ വീണ്ടും 70,000ന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിഞ്ഞു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ…
Read More » -
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും. ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ…
Read More » -
ഒന്‍പത് ശതമാനം വരെ പലിശ; നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ച് കെഎസ്എഫ്ഇ
പ്രമുഖ ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ വിവിധ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും കൂടുതല്‍ നേട്ടത്തിന് വഴിയൊരുക്കിയാണ് കെഎസ്എഫ്ഇ പലിശനിരക്ക് വര്‍ധിപ്പിച്ചത്. കെഎസ്എഫ്ഇയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശയാണ് പരിഷ്‌കരിച്ചത്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പലിശനിരക്ക് ഒരുവര്‍ഷത്തേക്ക് 8.50 ശതമാനമാക്കി. ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനവും രണ്ടുമുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.75…
Read More » -
തരൂരിന് കീഴടങ്ങി കോൺഗ്രസ്; വിദേശ പര്യടനത്തിന് ഒടുവിൽ അനുമതി
കേന്ദ്രത്തിന്റെ സര്‍വകക്ഷി സംഘത്തെ ശശി തരൂർ നയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങളിൽ കുലുങ്ങിയ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഒടുവിൽ അയഞ്ഞു. വിദേശ പര്യടനത്തിനായി തരൂരിന് അനുമതി നൽകി. വിദേശയാത്രക്ക് ലഭിച്ച ക്ഷണത്തില്‍ തരൂര്‍ നിലപാട് ഉറപ്പിച്ചതോടെയാണ് എഐസിസിയുടെ തീരുമാനം. അതേസമയം തന്നെ പ്രതിനിധി സംഘത്തില്‍ നിർദേശിച്ച പേരുകൾ ഇല്ലാത്തതിലുള്ള അതൃപ്തിയും കോൺഗ്രസ് പ്രകടമാക്കി. കേന്ദ്ര സർക്കാർ പട്ടിക സ്വീകരിക്കാത്തത് ദൗർഭാഗ്യകരമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൽ നിന്ന് അകന്ന് തരൂർ കേന്ദ്രത്തോട് അടുക്കുന്നതായും വിമർശനം ഉയർന്നു. തരൂർ നിലപാട് ഉറപ്പിച്ചതിന് പിന്നാലെയാണ് എഐസിസി വിലയിരുത്തൽ. എഐസിസി നിലപാട്…
Read More »