Uncategorized
-
സംസ്കാര സഹിതി സംസ്ഥാനതല അംഗത്വ വിതരണം വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
കെ പി സി സി കല സാംസ്‌കാരിക വിഭാഗമായ ‘സംസ്കാര സഹിതി’ സംസ്ഥാനതല അംഗത്വ വിതരണം വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ സംസ്കാര സാഹിതി സെക്രട്ടറി പ്രദീപ്കുമാർ സ്വാഗതം ആശംസിച്ചു. ശ്രീവരഹം അശ്വകുമാറിന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ എം ആർ തമ്പാൻ, ആലപ്പി അഷറഫ്, ആര്യാടൻ ശൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
Read More » -
കണ്ണൂരിൽ അമ്മയേയും മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂരിൽ അമ്മയേയും മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്നിലാണ് സംഭവം. മീൻകുന്ന് സ്കൂളിന് സമീപം താമസിക്കുന്ന ഭാമ എന്ന യുവതിയും ഇവരുടെ പതിനാലും പതിനൊന്നും പ്രായമുള്ള മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (11) എന്നിവ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇന്നലെ ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഉപ്പുതറ…
Read More » -
ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവം: കേരള സർവകലാശാല എംബിഎ ഫിനാൻസ് മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ നഷ്ടമായതുമായി ബന്ധപ്പെട്ട സംഭവത്തിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022-24 ഫിനാൻസ് സ്ട്രീം എംബിഎ ബാച്ചിലെ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടർന്ന് വീണ്ടും പരീക്ഷയെഴുതി ഐസിഎമ്മിലെ 65 കുട്ടികളും പരീക്ഷ പാസായി. നാലാം സെമസ്റ്റർ ഫലം കൂടി ഇനി പ്രഖ്യാപിക്കാനുണ്ട്. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തിയ ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. സർവകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കടുത്ത നടപടിക്കാണ് അന്വേഷണ സമിതിയുടെ നിർദ്ദേശം. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ പൂജപ്പുര ഐസിഎമ്മിലെ അധ്യാപകൻ പ്രമോദിനെ പിരിച്ചുവിടാനാണ് ശുപാർശ. കോളേജിലെ…
Read More » -
അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി
അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം നടന്നത്. 20 ഗ്രാം കഞ്ചാവ് പൊതിയാണ് പിടികൂടിയത് . രോഗിയെ സ്കാനിങ്ങിന് കയറ്റിയപ്പോളാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കേസെടുത്തു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിച്ചു വരികെയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2139 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത…
Read More » -
പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ സംസാരിക്കുന്നു
പുതിയ കാലത്തെ ഭയാശങ്കകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ കേരളശബ്ദം പ്രതിനിധിയോട് സംസാരിക്കുന്നു അദ്ധ്യാപിക ,എഴുത്തുകാരി ,വീട്ടമ്മ എന്നീ നിലകളിൽ വളരെ കൃത്യതയോടെ പ്രവർത്തിച്ചുവരുന്ന ഒരാളെന്ന നിലയിൽ വർത്തമാനകാലത്തെ എങ്ങനെ വിലയിരുത്തുന്നു ? കാലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രധാന സംഭവത്തിന് മുൻപും പിമ്പുമായുള്ള സമയത്തെയാണല്ലോ .അത് ദിവസങ്ങളോ മാസങ്ങളോ അല്ല ,അതിലും കൂടുതലുള്ള സമയദൈർഘ്യമാണ് ഉദാ; കോറോണകാലം . ഏതാണ്ട് രണ്ടു വര്ഷത്തിലേറെയുണ്ടായിരുന്ന സമയമാണ് .അതുപോലെ രണ്ടാം ലോകമഹായുദ്ധകാലം . അവിടെ 1939 മുതൽ 1945 …
Read More » -
ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ
ഒപ്പം വിനായകനുംഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രംആരംഭിച്ചു.……………………………….മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനുവേണ്ടി സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നി ലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.കത്തനാറിൻ്റെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാക്കി, മറ്റൊരു കഥാപാത്രമാകാൻ സാവകാശത്തോടെഉൾക്കൊണ്ടു കൊണ്ടാണ് പുതിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ക്യാമറക്കുമുന്നിലെത്തിയത്.മാർച്ച് പതിനഞ്ച് ശനിയാഴ്ച്ച കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും, ശ്രീമതി സരിതാ ജയസൂര്യ…
Read More » -
ആറ്റുകാല്‍ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു വരുന്നു. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്‌ളൂയിഡ്, ഒആര്‍എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും. ഉയര്‍ന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകള്‍…
Read More » -
ജലഭവനിലേക്ക് മാർച്ച്
കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ സി ഐ ടി യു മാർച്ച് 10 തിങ്കളാഴ്ച ജലഭവനിലേക്ക് മാർച്ച് ഉം ധർണയും നടത്തുകയുണ്ടായി. വർഷങ്ങളായി എച്ച് ആർ കരാർ ജീവനക്കാർക്കെതിരെ KWA മാനേജ്മെൻറ് നടത്തുന്ന അവഗണയ്ക്ക് എതിരെ ആയിരുന്നു പ്രതിഷേധ സമരം. പ്രതിഷേധ സമരം CITU സംസ്ഥാന സെക്രട്ടറി സഖാവ് കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുകയും സമരത്തിൽ H. സലാം എംഎൽഎ യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, സഖാവ് കെ പി പ്രമോഷ് സംസ്ഥാന ജനറൽ സെക്രട്ടറി, മാനുഷ് KWA എംപ്ലോയീസ് യൂണിയൻ…
Read More » -
വനിതാ ദിനത്തില്‍ ചരിത്ര മുന്നേറ്റം, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍: മന്ത്രി വീണാ ജോര്‍ജ്
95 സര്‍ക്കാര്‍ വകുപ്പുകളില്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ കാല്‍ ലക്ഷത്തോളം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്‍ട്ടല്‍ ആരംഭിച്ചത്.…
Read More » -
ആറ്റുകാൽ ക്ഷേത്രത്തിൽ വനിതാ പൊലീസുകാരെ ആക്രമിച്ച് സിപിഎം കൗൺസിലർ; ഇഷ്ടക്കാരെ വരിനിൽക്കാതെ കയറ്റിവിട്ടു, അസഭ്യം, കേസ്
തിരുവനന്തപുരം∙ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടെ രണ്ട് വനിതാ പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച സിപിഎം കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണനെതിരെയാണ് ഫോർട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ക്ഷേത്രത്തിൽ തിരക്കുള്ള സമയത്ത് വരിനിൽക്കാതെ തന്റെ ഇഷ്ടക്കാരെ കൗൺസിലർ കടത്തിവിടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ഡിവൈഎഫ്ഐ നേതാവു കൂടിയായ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ പതിവായി ഇത്തരത്തിൽ ആൾക്കാരെ കടത്തിവിടാൻ ശ്രമിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. അൽപം കാത്തുനിൽക്കാൻ ഇവരോട് സ്ഥലത്തുണ്ടായിരുന്ന എസ്ഐ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ കൗൺസിലർ…
Read More »